Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിട്ടുവീഴ്ചയില്ല; പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി നിരോധിച്ച് ഇന്ത്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാനോട് കച്ചവടത്തിലും നിലപാട് കടുപ്പിച്ച് ഇന്ത്യ . ഇതോടെ പാക്കിസ്ഥാനിൽ നിന്നുള്ള എല്ലാ ഇറക്കുമതിയും ഇന്ത്യ നിരോധിക്കും. രാജ്യസുരക്ഷയെ മുൻ നിർത്തിയാണ് ഈ തീരുമാനത്തിലെത്തിയതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. നേരിട്ടോ അല്ലാതെയോ ഉള്ള എല്ലാ ഇറക്കുമതികളും അടിയന്തര പ്രാബല്യത്തോടെയാണ് വിലക്കിയിരിക്കുന്നത്.

അതേസമയം 4,20,000 ഡോളർ വില മതിക്കുന്ന ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് 2024 ഏപ്രിൽ മുതൽ 2025 ജനുവരി വരെ പാക്കിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ പഹൽഗാം ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമായിരിക്കുകയാണ്. കടുത്ത നയങ്ങളാണ് ഇന്ത്യ പാകിസ്ഥാനെതിരെ എടുത്തിരിക്കുന്നത് . വാഗ അതിർത്തി അടച്ചതിനു പിന്നാലെ സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയിരുന്നു. കൂടാതെ വ്യോമപാതകളും അടച്ചിട്ടുണ്ട്

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer