കോഴിക്കോട്: പേരാമ്പ്ര അനൗൺസ്‌മെന്റ് വിവാദത്തിൽ നോട്ടീസ് ലഭിച്ചില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണൻ. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാദങ്ങൾ സൃഷ്ടിച്ച് പേരാമ്പ്രയിലെ സമാധാനാന്തരീക്ഷം തകർക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും രാമകൃഷ്ണൻ ആരോപിച്ചു. എൽഡിഎഫ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന പെൻഡ്രൈവ് തന്റെ കൈവശമുണ്ടെന്നും, ആരും പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിയിൽ അന്വേഷണം നടക്കട്ടെ, തുടർന്ന് വിശദമായി പ്രതികരിക്കാമെന്നും കൂട്ടിച്ചേർത്തു.




