കോഴിക്കോട്: കേരളത്തില്‍ നിന്ന് ആരേയും പുറത്താക്കാന്‍ ഒരാള്‍ക്കും കഴിയില്ലെന്നും നാട്ടില്‍ ഒരു വിഭാഗം ആശങ്കയില്‍ കഴിയാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായാണ് നേറ്റിവിറ്റി കാര്‍ഡ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നത്. എല്ലാവരും സുരക്ഷിതത്വത്തോടെ ഈ നാടിന്റെ മക്കള്‍ എന്ന നിലയില്‍ കഴിയണമെന്നും കോഴിക്കോട് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം ഈ നാട്ടില്‍ നടപ്പാക്കില്ലെന്നു കേരളവും സംസ്ഥാന സര്‍ക്കാരും മാത്രമാണ് പറഞ്ഞത്. ഇടതുപക്ഷം ഈ നാട്ടില്‍ ഉള്ളതുകൊണ്ടല്ലേ അതു സാധിച്ചത്. എന്നാല്‍ രാജ്യത്തൊരു നിയമം വന്നാല്‍ നടപ്പാക്കാന്‍ കഴിയില്ലെന്നു നിങ്ങള്‍ എങ്ങനെ പറയും എന്നായിരുന്നു അന്ന് ഞങ്ങളോട് ചിലര്‍ ചോദിച്ചത്. നടപ്പാക്കില്ലെന്നു പറഞ്ഞാല്‍ അതിനര്‍ഥം നടപ്പാക്കില്ലെന്നു തന്നെയാണെന്നു അക്കൂട്ടരോടു ഞങ്ങള്‍ പറഞ്ഞു. ഈ അവകാശ സംരക്ഷണത്തിന്റെ ഭാ?ഗമായാണ് സര്‍ക്കാര്‍ നേറ്റിവിറ്റി കാര്‍ഡ് കൊണ്ടു വന്നത്.
നിങ്ങളാരാണ് എന്നു ചോദിച്ചാല്‍ ഞാന്‍ കേരളത്തിന്റെ സന്തതി ഇതാ തെളിവ് സംസ്ഥാനം നല്‍കിയ നേറ്റിവിറ്റി കാര്‍ഡ് എന്നു പറയാം. ഒരാള്‍ക്കും ആരേയും ഇവിടെ നിന്നു പുറത്താക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.




