തിരുവനന്തപുരം: ആറുപേർക്ക് പുതുജീവൻ സമ്മാനിച്ച് തിരുവനന്തപുരം സ്വദേശിയായ കൃഷ്ണലാൽ യാത്രയായി. അപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച കൃഷ്ണ ലാലിന്റെ ആറ് അവയവങ്ങൾ ദാനം ചെയ്യും. കിംസ് ആശുപത്രിയിൽ നിന്നുള്ള ഹൃദയം കോട്ടയം മെഡിക്കൽ കോളേജിലേക്കു എയർ ആംബുലൻസിലൂടെ എത്തിക്കും. കൃഷ്ണലാൽ ഹൃദയവും വൃക്കയും കരളും, നേത്രപടലങ്ങളും സംഭാവന ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഹൃദയം കോട്ടയത്തിനും, ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിനും, മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസിലേക്കും, നേത്രപടലങ്ങൾ കണ്ണാശുപത്രിയിലേക്കും നൽകിയിട്ടുണ്ട്. കൃഷ്ണലാലിൻറെ അപകടം ഒന്നാംതീയതി ആയിരുന്നു സംഭവിച്ചത്. സൈക്കിളിൽ സഞ്ചരിച്ച കൃഷ്ണലാലിന്റെ വാഹനം ഒരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു, ഇതാണ് ഗുരുതര പരിക്കുകളുടെയും മരണത്തിനും കാരണമായത്.




