Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രമ്യാ ഹരിദാസന്റെ സ്റ്റാഫ് പട്ടികയിൽ പാളയം പ്രദീപില്ല; രേഖകൾ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് പാളയം പ്രദീപ് തന്റെ സ്റ്റാഫ് അംഗമാണെന്ന രമ്യ ഹരിദാസ് എം.എൽ.എയുടെ വാദത്തിൽ വ്യക്തതയില്ലെന്ന് വ്യക്തമാക്കുന്ന സർക്കാർ രേഖകൾ പുറത്ത്. എം.എൽ.എയ്ക്ക് സർക്കാർ അനുവദിച്ചിട്ടുള്ളത് മൂന്ന് ഔദ്യോഗിക സ്റ്റാഫുകളെയാണ്. മണ്ഡലം പ്രതിനിധിയായ വിമൽ ഡെപ്യൂട്ടേഷനിൽ എത്തിയ ഉദ്യോഗസ്ഥനാണ്. ഡ്രൈവർ ഉൾപ്പെടെ മറ്റ് രണ്ട് പേരാണ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിലുള്ളത്. ഈ പട്ടികയിൽ പാളയം പ്രദീപിന്റെ പേര് ഉൾപ്പെട്ടിട്ടില്ല.

അതേസമയം, കോൺഗ്രസ് പ്രവർത്തകനായ സജിത് മുട്ടമ്പലം രമ്യ ഹരിദാസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന ആരോപണത്തിലും പുതിയ വിവാദം ഉയരുകയാണ്. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളെ ചൊല്ലിയാണ് ആരോപണങ്ങൾ ശക്തമായത്. ദൃശ്യങ്ങളിൽ രമ്യ ഹരിദാസ് സജിത്തിന്റെ കൈകളിൽ മുറുക്കിപ്പിടിച്ച് ‘എന്റെ പിടിവിടൂ’ എന്ന് പറയുന്നതായി കാണാമെന്നാണ് സജിത്തിന്റെ വാദം.

വിഷയത്തിൽ കെ.പി.സി.സി സമിതിക്ക് മുന്നിൽ ഹാജരായ സജിത് മുട്ടമ്പലം, എം.എൽ.എ തന്റെ പദവിയും സ്ത്രീ എന്ന പരിഗണനയും ദുരുപയോഗം ചെയ്ത് തനിക്കെതിരെ വ്യാജക്കേസ് നൽകാൻ ശ്രമിച്ചെന്നാണ് ആരോപിച്ചത്. സംഭവത്തിൽ നിലവിൽ സജിത്തിനെതിരെയോ സജാദിനെതിരെയോ പൊലീസ് കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.

വിവാദം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി കെ.പി.സി.സി നിർദേശപ്രകാരം എം.എം. ഹസന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. പരാതിക്കാരായ സജിത് മുട്ടമ്പലവും സജാദും യോഗത്തിൽ പങ്കെടുത്തെങ്കിലും രമ്യ ഹരിദാസ് എത്തിയില്ല. ഡൽഹിയിൽ നടക്കുന്ന മഹിളാ കോൺഗ്രസ് യോഗത്തിൽ പങ്കെടുക്കുന്നതിനായി അവർ കൊച്ചിയിൽനിന്ന് യാത്രതിരിച്ചതായാണ് വിവരം.

വിഷയം കൂടുതൽ തർക്കങ്ങളിലേക്ക് നീങ്ങാതെ പരിഹരിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. പാർട്ടിക്കുള്ളിലെ തർക്കം ഒത്തുതീർപ്പാക്കുന്നതിനായി തുടർ ചർച്ചകൾ നടത്താനാണ് നേതൃത്വത്തിന്റെ തീരുമാനം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix