തിരുവനന്തപുരം: നാഗർകോവിൽ-ഇരണിയൽ രണ്ടാം റെയിൽപാത കമ്മിഷൻ ചെയ്യുന്നതിന്റെ ഭാഗമായി ഇന്നും സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം ഉണ്ടാകും.
പൂർണമായും റദ്ദാക്കി
ഇന്നും നാളെയും: 56305 നാഗർകോവിൽ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ, 56310 തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ പാസഞ്ചർ, 56306 തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ പാസഞ്ചർ, 56309 നാഗർകോവിൽ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ, 56705 പുനലൂർ-കന്യാകുമാരി പാസഞ്ചർ, 56706 കന്യാകുമാരി- പുനലൂർ പാസഞ്ചർ, 66306 കൊല്ലം-കന്യാകുമാരി മെമു, 66305 കന്യാകുമാരി-കൊല്ലം മെമു, 16730 പുനലൂർ-മധുര എക്സ്പ്രസ്, 56101 നാഗർകോവിൽ-കൊല്ലം പാസഞ്ചർ, 56102 കൊല്ലം-നാഗർകോവിൽ പാസഞ്ചർ.
ഭാഗീകമായി റദ്ദാക്കി
ഇന്ന് നാഗർകോവിൽ-ഷാലിമാർ ഗുരുദേവ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12659) തിരുവനന്തപുരം സെൻട്രലിൽനിന്ന് സർവീസ് ആരംഭിക്കും.
ഇന്നും നാളെയും മറ്റന്നാളും കന്യാകുമാരി-പുണെ ജയന്തി എക്സ്പ്രസ്(16382) തിരുവനന്തപുരം സെൻട്രലിൽനിന്ന് സർവീസ് ആരംഭിക്കും.
ഇന്ന് മംഗളൂരു-കന്യാകുമാരി പരശുറാം എക്സ്പ്രസ്(16649) തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.
ഇന്നും നാളെയും കന്യാകുമാരി-മംഗളൂരു പരശുറാം എക്സ്പ്രസ്(16650) തിരുവനന്തപുരം സെൻട്രലിൽനിന്ന് സർവീസ് ആരംഭിക്കും.
ഇന്നത്തെ മംഗളൂരു-തിരുവനന്തപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് (16605) കൊല്ലം ജംക്‌ഷനിൽ യാത്ര അവസാനിപ്പിക്കും.
ഇന്നും നാളെയും തിരുവനന്തപുരം സെൻട്രൽ-മംഗളൂരു ഏറനാട് എക്സ്പ്രസ്(16606) കൊല്ലം ജംക്‌ഷനിൽനിന്ന് സർവീസ് ആരംഭിക്കും.
നാളത്തെ തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ്(22627) തിരുനെൽവേലിയിൽ അവസാനിക്കും.
നാളത്തെ തിരുവനന്തപുരം സെൻട്രൽ-തിരുച്ചിറപ്പള്ളി ജംക്‌ഷൻ ഇന്റർസിറ്റി എക്സ്പ്രസ്(22627) തിരുനെൽവേലി ജംക്‌ഷനിൽനിന്ന് സർവീസ് ആരംഭിക്കും.




