Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സമ്മേളനത്തിനെത്തും വഴി അപകടം; യുവാവിനെ ആശുപത്രിയിലേക്കയച്ച് രാഹുൽ ഗാന്ധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: സമ്മേളന വേദിയിലേക്കുള്ള യാത്രക്കിടെ അപകടത്തിൽപെട്ട യുവാവിനെ ആശുപത്രിയിലേക്കയച്ച് സഹായവുമായി രാഹുൽ ഗാന്ധി. ഇന്നലെ വൈകിട്ട് 3 മണിയോടെ പാമ്പാടി വട്ടമലപ്പടയിൽ ഒളശ്ശ സ്വദേശിയായ ചാലാശ്ശേരിയിൽ ജിത്തു ഏബ്രഹാം ജോർജ് (37) ആണ് അപകടത്തിൽപെട്ടത്. പ്രധാന റോഡിലേക്ക് അശ്രദ്ധമായി പ്രവേശിച്ച മറ്റൊരു ബൈക്കുമായി കൂട്ടിയിടി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് ജിത്തു റോഡിലേക്ക് വീഴുകയായിരുന്നു.

പാമ്പാടി ആർഐടി മൈതാനത്ത് ഹെലികോപ്റ്ററിൽ ഇറങ്ങിയ ശേഷം സമ്മേളന വേദിയിലേക്കു പോകുന്നതിനിടെയാണ് രാഹുൽ ഗാന്ധി അപകടം ശ്രദ്ധിച്ചത്. ആളുകൾ കൂട്ടംകൂടിയിരിക്കുന്നത് കണ്ട അദ്ദേഹം വാഹനത്തിൽ നിന്ന് ഇറങ്ങി. തുടർന്ന് തന്റെ വാഹനവ്യൂഹത്തോടൊപ്പമുണ്ടായിരുന്ന ആംബുലൻസിൽ ജിത്തുവിനെ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശം നൽകി. കൂടാതെ, ജിത്തുവിന്റെ വീട്ടുകാരുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു.

ഞായറാഴ്ച ഗൾഫിൽ നിന്ന് അവധിക്കെത്തിയ ജിത്തുവിനെ ആദ്യം പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം, തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൈത്തണ്ടയ്ക്ക് ഒടിവുണ്ടെന്നാണ് റിപ്പോർട്ട്.

Tags :

Recent News

Advertisement
WhiteswanTV Footer