കൊല്ലം: തെന്മല ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് വിരുദനഗര്‍ സ്വദേശിയും റെയില്‍വേ ഉദ്യോഗസ്ഥനുമായ തവമണി (34) മുങ്ങി മരിച്ചു. ശനിയാഴ്ച ഉച്ചയോടെ പരപ്പാര്‍ ഡാം റിസര്‍വോയറിന് സമീപമുള്ള കളക്കുന്നിലായിരുന്നു സംഭവം.
തവമണി മുപ്പതംഗ വിനോദസഞ്ചാര സംഘത്തോടൊപ്പം തെന്മലയിലെത്തിയിരുന്നു. സംഘത്തിലെ മറ്റൊരാളുമായ കൂടി റിസര്‍വോയറിലെ വെള്ളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. സമീപമുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ വെള്ളത്തില്‍ ഇറങ്ങരുതെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അത് അവഗണിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ വെള്ളത്തില്‍ ചാടി ഇരുവരെയും കരയ്‌ക്കെത്തിച്ചു. ഒപ്പമുണ്ടായ ആളെ രക്ഷിക്കാനായെങ്കിലും തവമണിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തെന്മല സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.




