Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രജനികാന്ത് കോഴിക്കോട്ടേക്ക്, ജയിലർ-2 ചിത്രീകരണം കനത്ത സുരക്ഷയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ ടു’. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച ഒരു വാർത്തയാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത് . ചിത്രത്തിൽ പ്രധാന കഥാപാത്രമായ മുത്തുവേൽ പാണ്ട്യനെ അവതരിപ്പിച്ച രജനികാന്ത് കോഴിക്കോട് എത്തും എന്ന വാർത്തയാണത് . കോഴിക്കോട് ചെറുവണ്ണൂരിലാണ് ചിത്രീകരണം നടക്കുക.ചിത്രത്തിന്റെ കേരളത്തിലെ മുഖ്യ ലൊക്കേഷനാണ് ഇത്.

ഒരു മാസമെങ്കിലും നീണ്ടു നിൽക്കുന്ന ചിത്രികരണമായിരിക്കും കോഴിക്കോട് നടക്കുക എന്നതാണ് ലഭിക്കുന്ന വിവരം . കനത്ത സുരക്ഷാ സജ്ജീകരണങ്ങളോടെയാണ് ചിത്രീകരണം നടത്തുക. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച് 2023-ൽ പുറത്തിറങ്ങിയ ചിത്രമാണ് ജയിലർ. ഇതിന്റെ രണ്ടാം ഭാഗമാണ് ഇനി വരാൻ പോകുന്നത്. ചിത്രത്തിൽ മലയാളികളായ സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, സുനിൽ സുഖദ എന്നിവരും ശനിയാഴ്ച ചിത്രീകരണത്തിൽ പങ്കെടുത്തിരുന്നു. അതേസമയം ലോകേഷ് കനകരാജിന്റെ കൂലിയാണ് രജനികാന്തിന്റേതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം.

Greeshma Celine Benny

Advertisement
WhiteswanTV Footer