Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘LPST സമരപന്തൽ പൊളിക്കാൻ സർക്കാർ പറഞ്ഞിട്ടില്ല’, പൊലീസ് നടപടി കോടതി പറഞ്ഞിട്ടെന്ന് ചെന്നിത്തല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: LPST സമരപന്തൽ പൊളിച്ച് മാറ്റിയതിൽ വിശദീകരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊതുസ്ഥലത്തെ സമരപ്പന്തലുമായി ബന്ധപ്പെട്ട് നിരവധി കോടതി അലക്ഷ്യ കേസുകളുള്ള പശ്ചാത്തലത്തിലാണ് സമരപ്പന്തല്‍ പൊലീസ് പൊളിച്ചു മാറ്റിയതെന്ന് ചെന്നിത്തല പറയുന്നു. പൊതുസ്ഥലത്തെ സമരപ്പന്തലില്‍ കോടതി നിര്‍ദേശം പാലിക്കേണ്ടതുണ്ട്. വിവരം അറിഞ്ഞപ്പോള്‍ അതിന്റെയൊന്നും ആവശ്യമില്ല, സമരം ചെയ്യുന്നവര്‍ സമരം ചെയ്യട്ടെ എന്നു പറഞ്ഞിരുന്നു. വളർമതി കുറെ ദിവസമായി നിരാഹാരം കിടക്കുകയാണ്. ഡോക്ടര്‍മാരുടെ ഉപദേശം അനുസരിച്ചാണ് അവരെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

സമരക്കാരുടെ അഞ്ചില്‍ നാലു ഡിമാന്റുകളും അംഗീകരിച്ചു. അഞ്ചാമത്തെ ഡിമാന്‍ഡ് അംഗീകരിക്കാന്‍ സര്‍ക്കാരിന് മാര്‍ഗമില്ലാത്തതുകൊണ്ടാണ്. അത് പ്രായോഗികമല്ലാത്തതുകൊണ്ടാണ്. ഒരു സമരം നടത്തുമ്പോള്‍ എല്ലാ ഡിമാന്റുകളും അംഗീകരിച്ചുകൊണ്ട് സമരം തീര്‍ക്കാന്‍ കഴിയുമോ?. ഇതൊക്കെ നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യങ്ങളല്ലേ?. അതുകൊണ്ട് അവര്‍ സമരം അവസാനിപ്പിച്ച് സര്‍ക്കാരുമായി സഹകരിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

സുപ്രീംകോടതിയുടെ ഉത്തരവുണ്ട്. പൊലീസുകാരുടെ പേരില്‍ നിരന്തരമായി കോടതി അലക്ഷ്യ കേസുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് സമരപ്പന്തല്‍ പൊളിച്ചു നീക്കിയത്. അല്ലാതെ ആരെങ്കിലും സെക്രട്ടേറിയറ്റ് പടിക്കല്‍ പന്തലു കെട്ടി സമരം നടത്തുന്നതിന് നമുക്ക് ഒരു എതിര്‍പ്പുമില്ല എന്നും ചെന്നിത്തല പറയുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix