Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്; രേവതിയുടെ പഴയ വെളിപ്പെടുത്തലുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

​കൊച്ചി:സിനിമയിലെ പീഡനവിവാദങ്ങളിലും അതിക്രമങ്ങളിലും ആഞ്ഞടിക്കാറുള്ള സംഘടനയായ ഡബ്ല്യുസിസി, രഞ്ജിത്തിന്റെ കാര്യത്തിൽ പുലർത്തുന്ന മൗനം വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ഇതിനിടയിലാണ് രഞ്ജിത്തുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ചുള്ള രേവതിയുടെ പഴയ അഭിമുഖം വൈറലാകുന്നത്. രഞ്ജിത്തും രേവതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മുൻപ് സിനിമാ മംഗളം അടക്കമുള്ള മാധ്യമങ്ങളിൽ ഗോസിപ്പുകൾ നിറഞ്ഞപ്പോൾ അതിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു രേവതി അന്ന് രംഗത്തെത്തിയത്.

​അന്ന് നൽകിയ അഭിമുഖത്തിൽ കേരളത്തിലെ പൊതുസമൂഹത്തിന് സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ലെന്നാണ് രേവതി കുറ്റപ്പെടുത്തിയത്. സൗഹൃദങ്ങൾക്ക് ലിംഗഭേദമില്ലെന്നും ഒരു സ്ത്രീയോട് പറയാൻ കഴിയാത്ത കാര്യങ്ങൾ പോലും വിപരീത ലിംഗത്തിലുള്ള സുഹൃത്തിനോട് പങ്കുവെക്കാൻ കഴിയുമെന്നും രേവതി അന്ന് വാദിച്ചു. “രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്, അത് തീർച്ചയാണ്. പക്ഷേ അതിനെക്കുറിച്ച് ആരോടും വിശദീകരിക്കേണ്ട ആവശ്യം എനിക്കില്ല. എന്റെ കുടുംബത്തിനും അനിയത്തിക്കും സത്യം അറിയാം” എന്നായിരുന്നു അന്ന് രേവതിയുടെ നിലപാട്.

​മറ്റുള്ളവർക്കെതിരെ ആരോപണങ്ങൾ വരുമ്പോൾ സടകുടഞ്ഞെഴുന്നേൽക്കുന്ന ‘സ്ത്രീപക്ഷ പോരാളികൾ’ സ്വന്തം താവളത്തിലെ സുഹൃത്ത് പ്രതിക്കൂട്ടിലാകുമ്പോൾ മാത്രം മൗനം പാലിക്കുന്നത് എന്തിനാണെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. രഞ്ജിത്ത് തന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് പരസ്യമായി പ്രഖ്യാപിച്ച രേവതി, ഇപ്പോൾ തന്റെ സുഹൃത്ത് നേരിടുന്ന ലൈംഗികാതിക്രമ കേസുകളിൽ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നറിയാൻ ആരാധകർക്ക് ആകാംക്ഷയുണ്ട്.
​പൊതുസമൂഹത്തിന്റെ പ്രീതിക്ക് വേണ്ടി ജീവിക്കാൻ സൗകര്യമില്ലെന്ന് പ്രഖ്യാപിച്ച രേവതിയുടെ അന്നത്തെ അതേ ധൈര്യം ഇപ്പോൾ എവിടെപ്പോയി എന്നാണ് വിമർശകർ ചോദിക്കുന്നത്. സ്വന്തം സുഹൃത്ത് പ്രതിയാകുമ്പോൾ തത്വങ്ങളും ആദർശങ്ങളും മാറ്റിവെക്കുന്ന രീതി ഇരട്ടത്താപ്പാണെന്നും സോഷ്യൽ മീഡിയ പോസ്റ്റുകൾ ആരോപിക്കുന്നു. വരും ദിവസങ്ങളിൽ സംഘടനയുടെയും രേവതിയുടെയും ഔദ്യോഗിക പ്രതികരണങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാ ലോകം.

Tags :

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer