Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആർസിബിക്ക് പുതിയ ഉടമകൾ; സ്വന്തമാക്കി ബിർള ഗ്രൂപ്പ് കണ്‍സോര്‍ഷ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: ഐപിൽ ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള ടീമായി റോയൽ ചലഞ്ചേഴ്സ് ബംഗളൂർ. 166.6 ബില്യൺ ഇന്ത്യൻ രൂപ, അതായത് ഏകദേശം 16660 കോടി രൂപയ്ക്കാണ് ആദിത്യ ബി‍ർള കൺസോർഷ്യം ടീമിനെ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഐപിൽ ലെ വിലകൂടിയ ടീമായി മാറിയിരിക്കുകയാണ് ആർ സി ബി വനിതാ ടീമും പുരുഷ ടീമും. 1.63 ബില്യൺ ഡോളറിന് (ഏകദേശം 15,300 കോടി രൂപ) രാജസ്ഥാൻ റോയൽസിനെ സ്വന്തമാക്കിയതിന്‍റെ റെക്കോര്‍ഡാണ് തൊട്ടടുത്ത ദിവസം ആര്‍സിബി തകർത്തിരിക്കുന്നത്.

ടീമിനെ സ്വന്തമാക്കിയതോടെ ആര്യമൻ വിക്രം ബിർള (ആദിത്യ ബിർള ഗ്രൂപ്പ് ഡയറക്ടർ) ആര്‍സിബിയുടെ പുതിയ ചെയര്‍മാനായി ചുമതലയേറ്റു. ടീമിനെ സ്വന്തമാക്കാൻ നിരവധി പേർ രംഗത്തുണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും ആരാധകരുള്ള ടീമുകളിലൊന്നായ ആർസിബിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതിൽ ഏറെ സന്തോഷമുണ്ട് എന്നായിരുന്നു പ്രതികരണങ്ങൾ.

ഐപിൽ ലെ നിലവിലെ ചാമ്പ്യന്മാരാണ് ആർസിബി. കിരീടം നിലനിർത്താൻ പോരാട്ടത്തിനറങ്ങുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ആരാധകർ. അതിനിടെയാണ് ടീമിന്റെ ഉടമസ്ഥാവകാശം മാറുന്നത്.18 വർഷത്തിന് ശേഷമായിരുന്നു ആദ്യമായി ടീം കിരീടം നേടിയത്. ഇത്തവണ കിരീടം നിലനിർത്താനാണ് കോഹിലിയും സംഘവും ഇറങ്ങുന്നത്. ആരധകരാറും ഏറെ ആവേശത്തിലാണ്.

Tags :

Recent News

Advertisement