Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രശസ്ത സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ അംഗത്വമെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പ്രശസ്ത സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ അംഗത്വമെടുത്തു. ഞെരളത്ത് രാമപൊതുവാളിൻ്റെ മകനായ ഹരിഗോവിന്ദനെ പാണക്കാട്ടെത്തിയപ്പോൾ സാദിഖലി ശിഹാബ് തങ്ങൾ ഷാൾ അണിയിച്ച് സ്വീകരിച്ചു.

ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേർക്കണമെങ്കിൽ മുസ്ലിം ലീഗിലേക്കായിരിക്കുമെന്ന ആഗ്രഹം 12 വർഷം മുമ്പ് തന്നെ ഉണ്ടായിരുന്നുവെന്ന് ഹരിഗോവിന്ദൻ പറഞ്ഞു. മുൻപ് ഇടത് വേദികളിൽ സജീവമായിരുന്ന അദ്ദേഹത്തിന് പാർട്ടിയുമായി ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയൻ നയങ്ങളോട് എതിരായ നിലപാടിന്റെ ഭാഗമായാണ് ലീഗിൽ ചേർന്നതെന്നും ഹരിഗോവിന്ദൻ പ്രതികരിച്ചു. ലീഗ് പാലക്കാട് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലം ഉൾപ്പെടെയുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

Tags :

Recent News

Advertisement