ബെംഗളൂരു: കര്‍ണാടകയിലെ കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് സ്വദേശിനിയും കൊച്ചിയില്‍ ഐടി കമ്പനി ജീവനക്കാരിയുമായ ജി എസ് ശരണ്യേ കണ്ടെത്തി. കുടകിലെ തടിയന്‍ഡമോള്‍ കൊടുമുടി കയറാനിറങ്ങിയതായിരുന്നു ശരണ്യ. ഏപ്രില്‍ രണ്ടാം തീയതി വ്യാഴാഴ്ചയാണ് ശരണ്യയെ കാണാതായത്. വ്യാഴാഴ്ച രാവിലെ വനംവകുപ്പില്‍ നിന്ന് അനുമതി വാങ്ങിയ ശേഷമായിരുന്നു ശരണ്യ ഉള്‍പ്പെട്ട സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. എന്നാല്‍ ഇതിനിടെ ശരണ്യയെ കാണാതാകുകയായിരുന്നു. നാല് ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് ശരണ്യയെ ഇന്ന് വൈകിട്ടോടെ കണ്ടെത്തിയത്. തടിയന്‍ഡമോള്‍ മലയുടെ താഴ്‌വാരത്തില്‍ നിന്ന് തന്നെയാണ് ശരണ്യയെ കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവിയടക്കം ക്യാമ്പ് ചെയ്യുന്ന സ്ഥലത്തേയ്ക്ക് ശരണ്യയെ എത്തിക്കും.


