Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചിലര്‍ അജണ്ട വെച്ച് ബഹളമുണ്ടാക്കി, SDPI പിന്തുണ തേടിയിട്ടില്ല; മറുപടിയുമായി മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: എസ്ഡിപിഐയുടെ പിന്തുണ അഭ്യർഥിച്ചിട്ടില്ലെന്നും അത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 2016ൽ നേമത്ത് അക്കൗണ്ട് തുറക്കാനുള്ള സാഹചര്യമാണ് കോൺഗ്രസ് ഒരുക്കിയത്. സാധാരണ ബിജെപി ജയിക്കേണ്ട മണ്ഡലം ആയിരുന്നില്ല നേമം. 2021ൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്നു ഞങ്ങൾ പറഞ്ഞു. അത് ചെയ്ത് കാണിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്രസമ്മേളനത്തിലെ ബഹളത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു. വാർത്താസമ്മേളനങ്ങളിൽ ആസൂത്രിതമായി രാഷ്‌ട്രീയ അജൻഡ വച്ച്‌ ബഹളമുണ്ടാക്കുന്ന രീതി ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി പറയാൻ ശ്രമിക്കാറുണ്ടെന്നും സമയപരിമിതി കാരണം അതിന് കഴിയാത്ത സാഹചര്യം ഇടയ്ക്കൊക്കെ സംഭവവിക്കാറുണ്ടെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

സ്ഥാപനങ്ങളേയോ വ്യക്തികളേയോ നോക്കിയല്ല വാർത്താസമ്മേളനത്തിൽ മറുപടി പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് ആയതിനാൽ ഇപ്പോൾ മിക്ക ദിവസങ്ങളിലും മാധ്യമങ്ങളെ കാണാറുണ്ട്. അതിനാൽതന്നെ വാർത്താസമ്മേളനങ്ങളുടെ സമയപരിധി കുറവാണ്. അതിനുള്ള ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാറുമുണ്ട്. പിന്നെന്തിനാണ് ചിലർ കരുതിക്കൂട്ടി പ്രശ്നമുണ്ടാക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer