മലപ്പുറം: മങ്കട യുഡിഎഫ് സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലിക്കെതിരെ പരാതി. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മെഗാ സ്റ്റാറ്റസ് ചലഞ്ച് നടത്തി പണം വാഗ്ദാനം ചെയ്തുവെന്നാണ് പരാതി. എല്‍ഡിഎഫാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
തന്റെ റീലുകള്‍ക്കും പോസ്റ്ററുകള്‍ക്കും കൂടുതല്‍ പ്രചാരം നല്‍കുന്ന ആളുകള്‍ക്ക് ദിനംപ്രതി 5000 രൂപ വാഗ്ദാനം ചെയ്തത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. ചലഞ്ചില്‍ പങ്കെടുക്കുന്ന വ്യക്തികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വോട്ടര്‍മാര്‍ക്ക് 25000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം മഞ്ഞളാംകുഴി അലിയുടെ അറിവോടെയാണെന്നും മങ്കട മണ്ഡലം കെപിസിസി ഗ്ലോബല്‍ കെഎംസിസി കമ്മിറ്റിയാണ് ഏപ്രില്‍ ഒന്ന് മുതല്‍ ഏഴ് വരെ ഇത്തരത്തില്‍ ചലഞ്ച് സംഘടിപ്പിച്ചത് എന്നുമാണ് പരാതിയില്‍ പറയുന്നത്.




