പുന്നച്ചാലിൽ നടൻ ശ്രീനിവാസന് സ്മാരകം; ഉദ്ഘാടനം ശനിയാഴ്ച
എറണാകുളം: കണ്ടനാട് പുന്നച്ചാൽ പാടശേഖരത്തിൽ നടൻ ശ്രീനിവാസന്റെ സ്മാരകം സ്ഥാപിച്ചു. ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് 4.30-ന് സിനിമാതാരം സിദ്ദിഖ് നിർവഹിക്കും. കൃഷിയെ ഏറെ സ്നേഹിച്ചിരുന്ന ശ്രീനിവാസന്റെ ഓർമ്മയ്ക്കായാണ് നെൽപ്പാടത്തിലെ സൂര്യകാന്തി തോട്ടത്തിനിടയിൽ സ്മാരകം നിർമ്മിച്ചത്. ഇവിടെ അദ്ദേഹം ദീർഘകാലം ജൈവകൃഷി ചെയ്തിരുന്നു. ഉദയംപേരൂരിലെ കണ്ടനാട് പുന്നച്ചാൽ പാടശേഖരം ശ്രീനിവാസന്റെ ഓർമ്മകളാൽ നിറഞ്ഞിടമാണ്. മുൻപ് നെൽകൃഷി നടന്നിരുന്ന പാടത്തിൽ ഇപ്പോൾ വിവിധ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. എല്ലാം ജൈവരീതിയിലാണ്. കൂടാതെ സൂര്യകാന്തിപ്പൂവും ജമന്തിപ്പൂവും കാഴ്ചയ്ക്ക് ഭംഗി കൂട്ടുന്നു. ഏകദേശം […]
Read more

