പൊതുവേദിയിൽ കുഴഞ്ഞുവീണ് നടൻ വിശാൽ; എന്തുപറ്റിയെന്ന് ആരാധകർ
പൊതുവേദിയിൽ കുഴഞ്ഞുവീണ് നടൻ വിശാൽ. ഞായറാഴ്ച വൈകുന്നേരം തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം. വില്ലുപുരത്ത് സംഘടിപ്പിച്ച സൗന്ദര്യമത്സരത്തിന് ആശംസകള്‍ അറിയിച്ച് തിരിച്ചു പോകവെയാണ് നടന്‍ ബോധരഹിതനായി കുഴഞ്ഞുവീണത്. ഉടൻ തന്നെ നടനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. നടന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.ആരോഗ്യം പെട്ടന്ന് മോശമായതിനാൽ ആരാധകരും ആശങ്കയിലാണ്. സംഭവത്തിന്‍റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. വിഡിയോയിൽ വിശാൽ വേദിയിൽ തന്റെ അടുത്തുള്ളവരുമായി സംസാരിക്കുന്നത് കാണാം. പെട്ടെന്ന് അദ്ദേഹം കുഴഞ്ഞുവീണു, പരിപാടിയിൽ […]
Read more