Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ADM Naveen Babu

എഡിഎം നവീൻ ബാബുവിന്റെ മരണം ; പ്രത്യേക അന്വേഷണസംഘം ഇന്ന് കുടുംബത്തിന്റെ മൊഴിയെടുക്കും

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം ഇന്ന് കുടുംബത്തിന്റെ മൊഴിയെടുക്കും. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ, സഹോദരന്‍ പ്രവീണ്‍ ബാബു തുടങ്ങിയവരുടെ മൊഴിയായിരിക്കും രേഖപ്പെടുത്തുക. കുടുംബത്തിന്റെ മൊഴിയെടുക്കാത്തതിന് പ്രോസിക്യൂഷനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. നവീന്‍ ബാബു അത്മഹത്യ ചെയ്യുന്നതിന് മുമ്പ് എന്തെങ്കിലും കാര്യങ്ങള്‍ മഞ്ജുഷയുമായി സംസാരിച്ചിരുന്നോ എന്നും നവീന്‍ ബാബുവിന്റെ സംസ്‌ക്കാര ചടങ്ങിന് എത്താൻ കണ്ണൂര്‍ കളക്ടര്‍ക്ക് മഞ്ജുഷ അനുമതി നല്‍കാതിരുന്നതിലും വ്യക്തതവരുത്താന്‍ പ്രത്യേക അന്വേഷണ സംഘം ശ്രമിക്കും. പി പി ദിവ്യക്കെതിരെ നിയമനടപടികളുമായി ഏതറ്റം വരെയും […]
Read more

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് പത്തനംതിട്ട കളക്ട്രേറ്റില്‍ സീനിയര്‍ സൂപ്രണ്ട് തസ്തിക അനുവദിച്ചേക്കും

പത്തനംതിട്ട: കോന്നി തഹസില്‍ദാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കി പകരം തത്തുല്യമായ മറ്റ് തസ്തിക അനുവദിക്കണമെന്ന എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അഭ്യര്‍ത്ഥന റവന്യൂവകുപ്പ് പരിഗണിച്ചേക്കും. പത്തനംതിട്ട കളക്ട്രേറ്റില്‍ സീനിയര്‍ സൂപ്രണ്ട് തസ്തിക റവന്യൂ വകുപ്പ് മഞ്ജുഷയ്ക്ക് അനുവദിച്ചേക്കുമെന്നാണ് വിവരം. നിലവിലെ മാനസികാവസ്ഥയില്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ള തഹസില്‍ദാര്‍ ജോലി നിര്‍വ്വഹിക്കുക ബുദ്ധിമുട്ടാണെന്ന് മഞ്ജുഷ റവന്യൂ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. അതേസമയം പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ നീക്കം. ദിവ്യയ്ക്ക് ജാമ്യം […]
Read more

പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷണനെ സമീപിക്കാനൊരുങ്ങി പി പി ദിവ്യ

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷണനെ സമീപിക്കാനൊരുങ്ങുന്നു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പാര്‍ട്ടി തരംതാഴ്ത്തല്‍ നടപടിയെ അംഗീകരിക്കുന്നുവെന്ന് പി പി ദിവ്യ ഇന്നലെ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കണ്‍ട്രോള്‍ കമ്മീഷനെ സമീപിക്കാനുളള നീക്കം. പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയുമെന്നും ദിവ്യ പോസ്റ്റില്‍ പറഞ്ഞിരുന്നു. തനിക്കെതിരെ പാര്‍ട്ടി സ്വീകരിച്ച നടപടി ഏകപക്ഷീയവും സംഘടനാ തത്വങ്ങള്‍ക്ക് നിരക്കാത്തതും ആണെന്ന് ദിവ്യ പ്രതികരിച്ചിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം […]
Read more

പി പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് നവീൻ ബാബുവിന്റെ കുടുംബം

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പി പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് നവീൻ ബാബുവിന്റെ കുടുംബം. ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. പ്രത്യേക സംഘത്തിന്റെ അന്വേഷണം കാര്യക്ഷമമല്ല അതിനാൽ അക്കാര്യം കൂടി കോടതിയെ ബോധ്യപ്പെടുത്തുമെന്ന് കുടുംബം വ്യക്തമാക്കി. 11 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് പിപി ദിവ്യ ജയിൽ മോചിതയായത്. കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്. എഡിഎം നവീന്‍ ബാബുവിന്റെ കുടുംബവും പ്രോസിക്യൂഷനും പി പി ദിവ്യയ്ക്ക് […]
Read more

തഹസില്‍ദാര്‍ സ്ഥാനത്ത് നിന്ന് മാറ്റണം: റവന്യൂവകുപ്പിന് ആപേക്ഷ നല്‍കി നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ

പത്തനംതിട്ട: തഹസില്‍ദാര്‍ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന അഭ്യര്‍ത്ഥന നല്‍കി നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നിലവില്‍ കോന്നി തഹസില്‍ദാറായ തനിക്ക് തത്തുല്യമായ മറ്റ് തസ്തിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുളള ആപേക്ഷയാണ് റവന്യൂ വകുപ്പിന് മഞ്ജുഷ നല്‍കിയത്. പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചതോടെ അഭിഭാഷകരുമായി കൂടിയാലോചിച്ച് നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ തീരുമാനം. പി പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കില്ല എന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു. നീതി ലഭിക്കുന്നതിന് വേണ്ടി വന്നാല്‍ […]
Read more

പി പി ദിവ്യക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷം: പി കെ ശ്രീമതി

കണ്ണൂര്‍: പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് പി കെ ശ്രീമതി. ദിവ്യക്ക് ഇപ്പോള്‍ ജാമ്യം കിട്ടിയില്ലായിരുന്നുവെങ്കില്‍ വിഷമം ഉണ്ടാക്കിയേനെ എന്നും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പി കെ ശ്രീമതി പറഞ്ഞു. ദിവ്യയുടെ ഭാഗത്തുനിന്നും മനപ്പൂര്‍വമുണ്ടായ സംഭവമല്ല. സംഭവിച്ച പാകപ്പിഴകളെ പാര്‍ട്ടി പരിശോധിച്ച് അപാകതകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് തരംതാഴ്ത്തല്‍ നടപടി സ്വീകരിക്കുന്നതെന്നും ശ്രീമതി ടീച്ചര്‍ വ്യക്തമാക്കി. അതേസമയം കര്‍ശന ഉപാധികളോടെയാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ട് പേരുടെ ആള്‍ജാമ്യത്തിലാണ് ജാമ്യം […]
Read more

പി പി ദിവ്യ പാര്‍ട്ടി കേഡര്‍, തെറ്റ് തിരുത്തനാണ് നടപടി: എം വി ഗോവിന്ദന്‍

പി പി ദിവ്യയെ സിപിഐഎമ്മിന്റെ എല്ലാ ചുമതലകളില്‍ നിന്നും നീക്കിയ നടപടിയില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ദിവ്യ സിപിഐഎം കേഡറാണെന്നും കേഡറെ കൊല്ലാന്‍ അല്ല തിരുത്താനാണ് നടപടി സ്വീകരിച്ചതെന്നുമാണ് സെക്രട്ടറിയുടെ പ്രതികരണം. ദിവ്യക്ക് ഒരു തെറ്റുപറ്റി, ആ തെറ്റ് തിരുത്തി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. ദിവ്യക്കെതിരായ നടപടികള്‍ ജില്ലാ കമ്മിറ്റിയെടുക്കും. വിഷയം ജില്ലാ കമ്മിറ്റി തന്നെ വിശദീകരിക്കും. തുടക്കം തൊട്ടേ എഡിഎമ്മിന്റെ കുടുംബത്തിനൊപ്പമാണെന്ന് നിലപാട് സിപിഐഎം സ്വീകരിച്ചിരുന്നു. കോടതിയില്‍ എഡിഎമ്മിനെതിരെ പറയുന്നത് […]
Read more

എഡിഎമ്മിന്റെ മരണം, പി പി ദിവ്യയ്ക്ക് ജാമ്യം

കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ ദുരൂഹ മരണത്തില്‍ അറസ്റ്റിലായ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. പി പി ദിവ്യയുടെ ജാമ്യാപേക്ഷ കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പരിഗണിച്ചത്. ഇന്നുതന്നെ പി പി ദിവ്യ ജയില്‍മോചിതയാവും. എഡിഎം നവീന്‍ ബാബുവിന്റെ കുടുംബവും പ്രോസിക്യൂഷനും പി പി ദിവ്യയ്ക്ക് ജാമ്യം നല്‍കരുതെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പി പി ദിവ്യ പാര്‍ട്ടിയില്‍ ശക്തയാണെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള […]
Read more

പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ റിമാന്‍ഡില്‍ കഴിയുന്ന പിപി ദിവ്യയ്ക്ക് ഇന്ന് നിര്‍ണ്ണായകം. ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ജഡ്ജ് നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പറയുക. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമാണ് ദിവ്യയുടെ വാദം. അതേസമയം ദിവ്യയ്ക്ക് ജാമ്യം ലഭിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ തീരുമാനം. പി പി ദിവ്യക്കെതിരെ അച്ചടക്ക നടപടിയുമായി സിപിഐഎം രംഗത്തെത്തി. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് നീക്കാനാണ് ജില്ലാ സെക്രട്ടറിയേറ്റ് […]
Read more

എഡിഎം നവീൻ ബാബുവിന്റെ മരണം; ഭാര്യയുടെ മൊഴി എടുക്കും

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ ഭാര്യ മഞ്ജുഷയുടെ മൊഴിപ്രത്യേക അന്വേഷണ സംഘം ഉടൻ എടുക്കും. കളക്ടറുടെ മൊഴി വീണ്ടും എടുക്കുന്നതിൽ തീരുമാനമായില്ല. കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താത്തതിനെതിരെ, അഭിഭാഷകൻ ജോൺ റാൽഫ് കോടതിയിൽ വാദമുന്നയിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘം റവന്യു വകുപ്പ് തല അന്വേഷണം നടത്തിയ ജോയിന്റ് ലാൻഡ് റവന്യു കമ്മീഷണർ എ ഗീത ഐഎഎസിന്റെ മൊഴി ഇന്ന് എടുക്കും. അതേസമയം പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. കണ്ണൂർ തലശ്ശേരി സെഷൻസ് […]
Read more
Advertisement
WhiteswanTV Footer