Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ADM Naveen Babu

പി പി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ല

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ല. ഇന്ന് ചേര്‍ന്ന സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. വിഷയം ചര്‍ച്ച പോലും ചെയ്യാതെ പൂര്‍ണ്ണ വിവരങ്ങള്‍ പുറത്ത് വരട്ടെയെന്ന നിലപാടാണ് ജില്ലാ സെക്രട്ടേറിയേറ്റ് സ്വീകരിച്ചത്. നാളെ മുതല്‍ പാര്‍ട്ടി ഏരിയ സമ്മേളനങ്ങള്‍ തുടങ്ങുന്ന സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടറിയേറ്റ് ചേര്‍ന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ദിവ്യയെ നീക്കിയത് തന്നെ അവര്‍ക്കെതിരയുള്ള നടപടിയായി ഒരു വിഭാഗം വിലയിരുത്തുന്നുണ്ട്. നിലവില്‍ റിമാന്റില്‍ […]
Read more

കളക്ടറുടെ മൊഴി ആയുധം: പുതിയ വാദങ്ങളുയര്‍ത്തി ജാമ്യാപേക്ഷയുമായി ദിവ്യ

കളക്ടറുടെ മൊഴി ആയുധമാക്കി ജാമ്യാപേക്ഷയില്‍ പുതിയ വാദങ്ങളുയര്‍ത്തി പിപി ദിവ്യ. തെറ്റ് ചെയ്‌തെന്ന് എഡിഎം പറഞ്ഞെന്ന കളക്ടറുടെ മൊഴി അന്വേഷിക്കണമെന്നാണ് പ്രധാന ആവശ്യം. ടിവി പ്രശാന്തനെ സസ്‌പെന്‍ഡ് ചെയ്തുള്ള സര്‍ക്കാര്‍ ഉത്തരവ് ആരോപണം ശരിവയ്ക്കുന്നതാണ്. പ്രശാന്തന്റെ മൊഴി കോടതിയില്‍ പരാമര്‍ശിക്കാത്തത് എന്തുകൊണ്ടെന്നും ദിവ്യ ജാമ്യാപേക്ഷയില്‍ ചോദിക്കുന്നുണ്ട്. ജാമ്യാപേക്ഷ ഇന്ന് തലശേരി കോടതിയില്‍ സമര്‍പ്പിക്കും. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞത് അഴിമതിക്കെതിരെ എന്ന് പിപി ദിവ്യ ചോദ്യം ചെയ്യലില്‍ പൊലീസിനോട് വ്യക്തമാക്കി. എഡിഎമ്മിന് മനോവേദന ഉണ്ടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഉദ്യോഗസ്ഥ […]
Read more

തെറ്റുപറ്റിയെന്ന് എഡിഎം തന്നോട് പറഞ്ഞിട്ടുണ്ട്, ആവര്‍ത്തിച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍

തെറ്റുപറ്റിയെന്ന് എഡിഎം തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍. കോടതി വിധിയില്‍ പറയുന്ന ഇക്കാര്യം ശരിയാണ്. സത്യം സത്യമായി പറയാതിരിക്കാന്‍ ആകില്ല. കുടുംബത്തിന്റെ ആരോപണങ്ങളും അന്വേഷിക്കട്ടെ. പ്രതികരിക്കുന്നതില്‍ പരിമിതിയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പിപി ദിവ്യയുടെ ജാമ്യഹര്‍ജി തള്ളിയുള്ള കോടതി ഉത്തരവിലൂടെ കളക്ടറുടെ മൊഴി ഇന്നലെ പുറത്തുവന്നത്. എന്നാല്‍ കോടതി ഇത് തള്ളുന്നുണ്ട്. തെറ്റുപറ്റിയെന്ന് പറയുന്നത് കൊണ്ട് കൈക്കൂലി വാങ്ങിയെന്ന് സമര്‍ത്ഥിക്കാന്‍ ആകില്ലെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. പി പി ദിവ്യയെ […]
Read more

പി പി ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും

കണ്ണൂര്‍: എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന പി പി ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും. എന്നാല്‍ ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്‍ ബാബുവിന്റെ കുടുംബം കക്ഷിചേര്‍ന്നേക്കും. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കപ്പെട്ടാല്‍ പൊലീസിനോട് കോടതി റിപ്പോര്‍ട്ട് തേടിയേക്കും. പി.പി ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരിക്കും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷിചേരുക. പൊലീസ് റിപ്പോര്‍ട്ടും കേസ് ഡയറിയും ലഭ്യമായ ശേഷമാണ് ജാമ്യാപേക്ഷയില്‍ കോടതി വാദം കേള്‍ക്കുക. മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി കോടതി […]
Read more

പിപി ദിവ്യയെ സംരക്ഷിച്ചതിന് എംവി ഗോവിന്ദനെതിരെ കേസെടുക്കണം: കെ.സുരേന്ദ്രൻ

പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ പൊലീസ് അനാസ്ഥ വ്യക്തമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ദിവ്യയെ സംരക്ഷിച്ചത് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനാണ്. ദിവ്യയ്ക്ക് ഗോവിന്ദന്റെ അടുപ്പക്കാരുമായി പലതരം ഇടപാടുകളുണ്ട്. ഗോവിന്ദനെതിരെ പൊലീസ് കേസ് എടുക്കണമെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മരണ ശേഷവും എഡിഎം നവീൻ ബാബുവിനെ കോടതിയിൽ അപമാനിക്കുകയാണ് ദിവ്യയുടെ അഭിഭാഷകനും സിപിഐഎം നേതാവുമായ വിശ്വൻ ചെയ്തത്. ദിവ്യയ്ക്ക് നിയമ സഹായം ചെയ്തത് സിപിഐഎം നേതൃത്വമാണ്. സിപിഐഎമ്മിന്റെ വക്കാലത്ത് സ്ഥിരമായി […]
Read more

നവീന്‍ ബാബുവിന്റെ ആത്മഹത്യ: പ്രതി ദിവ്യ കീഴടങ്ങി

കണ്ണൂര്‍ മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പ്രതി സിപിഐഎം നേതാവ് പിപി ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി കോടതി തള്ളിയതിന്റെ പിന്നാലെയാണ് കീഴടങ്ങല്‍. ദിവ്യയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ദിവ്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്ന് രാവിലെ ജാമ്യാപേക്ഷ തള്ളിയുള്ള കോടതി ഉത്തരവ് വന്നിട്ടും ദിവ്യയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് പൊലീസ് കടന്നിരുന്നില്ല. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് […]
Read more

‘ഞങ്ങളുടെ ജീവിതം നശിപ്പിച്ച ആ പ്രതിയെ അറസ്റ്റ് ചെയ്യണം’; നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി വിധിയില്‍ പ്രതികരണവുമായി നവീന്‍ ബാബുവിന്റെ ഭാര്യയും തഹസില്‍ദാറുമായ മഞ്ജുഷ. വിധിയില്‍ സന്തോഷമില്ല ആശ്വാസമെന്നാണ് മഞ്ജുഷയുടെ പ്രതികരണം. ഞങ്ങളുടെ ജീവിതം നശിപ്പിച്ച ആ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തിനുശേഷം ആദ്യമായാണ് മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചത്. പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തപൊലീസിന്റെ നടപടിക്കെതിരെയും മഞ്ജുഷ വിമര്‍ശനം […]
Read more

പി പി ദിവ്യയ്ക്ക് ജാമ്യമില്ല; മുന്‍കൂര്‍ ജാമ്യഹര്‍ജി തളളി

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യമില്ല. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി നല്‍കിയ കേസിലാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തളളിയത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തി താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു ദിവ്യ കോടതിയില്‍ ഉന്നയിച്ച പ്രധാന വാദം. സ്ത്രീയെന്ന പരിഗണന നല്‍കി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ഇതിനായി ഏതു ഉപാധികളും അംഗീകരിക്കാം എന്നും […]
Read more

പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ഇന്ന് നിര്‍ണ്ണായകം. ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പി പി ദിവ്യയെ ചോദ്യം ചെയ്യാത്തതില്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിന് അതൃപ്തിയുണ്ട്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു അദ്ദേഹം ജീവനൊടുക്കിയത്. ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്നാണ് എഡിഎമിന്റെ കുടുംബത്തിന്റെ പ്രതീക്ഷ. […]
Read more

പി പി ദിവ്യയെ അറസ്റ്റ് ചെയ്യുന്നില്ല; കണ്ണൂര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്. മാര്‍ച്ചില്‍ പ്രതിഷേധം ശക്തമായതോടെ ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇത് വലിയ സംഘര്‍ഷത്തിലാണ് കലാശിച്ചത്. ബിജെപി സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു, ജില്ലാ പ്രസിഡന്റ് ഹരിദാസന്‍ ഉള്‍പ്പടെയാണ് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് വാഹനം […]
Read more

Recent News

Advertisement
WhiteswanTV Footer