Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നില്‍ മറ്റു ചില കക്ഷികള്‍ക്കും പങ്ക്: മലയാലപ്പുഴ മോഹനന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവ് മലയാലപ്പുഴ മോഹനന്‍. നവീന്‍ ബാബുവിന്റെ മരണത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പി പി ദിവ്യ മാത്രമല്ല മറ്റു ചില കക്ഷികളും സംഭവത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ പാര്‍ട്ടി ഘടകത്തിലുള്ള പി പി ദിവ്യക്കെതിരെ തങ്ങള്‍ക്ക് സംഘടനാ നടപടി ആവശ്യപ്പെടാന്‍ കഴിയില്ല. തങ്ങളുടെ പാര്‍ട്ടി ഘടകത്തില്‍ ആയിരുന്നെങ്കില്‍ നടപടിയില്‍ വിട്ടുവീഴ്ചയുണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നടപടിയെടുക്കാന്‍ കണ്ണൂര്‍ ഘടകത്തിന് മാത്രമേ സാധിക്കൂ. കേസില്‍ അട്ടിമറി ഉണ്ടാകാതിരിക്കാനുള്ള നടപടി പാര്‍ട്ടി സംസ്ഥാന നേതൃത്വം സ്വീകരിക്കണമെന്നും മോഹനന്‍ ചൂണ്ടിക്കാട്ടി.

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ ഇതുവരെ പറഞ്ഞതെല്ലാം കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. നവീന്‍ ബാബുവിന്റെ മൃതദേഹത്തോടൊപ്പം വന്ന കളക്ടറോട് വീട്ടില്‍ കയറണ്ട എന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞതിന് കൃത്യമായ കാരണമുണ്ട്.

നവീന്‍ ബാബുവിനോട് കുറെ ദിവസങ്ങളിലായി തുടര്‍ന്ന പെരുമാറ്റം കാരണമാണ് കളക്ടറോട് വീട്ടിലേക്ക് വരണ്ട എന്ന് മഞ്ജുഷ പറഞ്ഞത്. നീതിക്കായി നവീന്‍ ബാബുവിന്റെ കുടുംബത്തിനുവേണ്ടി ഏതറ്റം വരെയും പോകുമെന്നും മോഹനന്‍ പറഞ്ഞു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer