അഫ്ഗാൻ പൗരന്മാർക്ക് വിസ പുനരാരംഭിച്ച് ഇന്ത്യ
ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ പൗരന്മാർക്കുള്ള വിസ സേവനം പുനരാരംഭിച്ച് ഇന്ത്യ. ബിസിനസ്, വിദ്യാഭ്യാസം, ചികിത്സ എന്നിവയ്ക്കായി ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ഓൺലൈനായി വിസയ്ക്ക് അപേക്ഷിക്കാം. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം, കാബൂളിലെ എംബസിയിൽ നിന്ന് ഇന്ത്യ ഉദ്യോഗസ്ഥരെ പിൻവലിക്കുകയും വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു. അപേക്ഷകർ പേര്, ജനന തിയതി, ദേശീയത, എക്സ്പയറി തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ അഫ്ഗാൻ നാഷണൽ ഐഡന്റിറ്റി കാർഡ് (തസ്കിറ) ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. ബിസിനസ് കാർഡുകൾ, […]
Read more