എന്‍വിഡിയ വിവാദം; ചൈനയ്ക്ക് അഡ്വാന്‍സ് ചിപ്പ് ആക്‌സസില്‍ നിയന്ത്രണങ്ങളുമായി അമേരിക്ക
വാഷിങ്ടൺ: ചൈനീസ് എഐ കമ്പനികൾക്ക് നൂതന കമ്പ്യൂട്ടിങ് ചിപ്പുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാൻ പുതിയ നടപടികളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മൂന്നാം രാജ്യങ്ങളിലെ ഡാറ്റാ സെന്ററുകൾ വഴി ചൈനീസ് കമ്പനികൾ യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾ മറികടക്കുന്നത് തടയുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. യുഎസ് ബ്യൂറോ ഓഫ് ഇൻഡസ്ട്രി ആൻഡ് സെക്യൂരിറ്റി (ബിഐഎസ്) തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച പുതിയ നിയമം പ്രഖ്യാപിച്ചത്. ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള അത്യാധുനിക ചിപ്പുകളുടെ കയറ്റുമതിക്ക് ഇനി ലൈസൻസ് നിർബന്ധമാകും. […]
Read more