കൂട്ടുകാരന്‍റെ തമാശ അതിരുകടന്നു; 15-കാരന്റെ കണ്ണിൽ എയർഗൺ വെടിയേറ്റ് ഗുരുതര പരിക്ക്
കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ മുത്വലയ്ക്ക് എതിർവശത്തെ മരുഭൂമിയിൽ സുഹൃത്തുക്കളുടെ തമാശയ്ക്കിടെ 15-കാരന് ഗുരുതര പരിക്ക്. കുതിരസവാരി നടത്തുന്നതിനിടെ 27-കാരൻ എയർഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത്. പുലർച്ചെയാണ് സംഭവം നടന്നത്. പരിക്കേറ്റ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയും മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കുകയും ചെയ്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. കുതിരസവാരിക്കിടെ പ്രതി എയർഗൺ കുട്ടിയുടെ നേർക്ക് ചൂണ്ടി ‘ഞാൻ നിന്നെ വെടിവെക്കട്ടെ?’ എന്ന് […]
Read more







