Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൂട്ടുകാരന്‍റെ തമാശ അതിരുകടന്നു; 15-കാരന്റെ കണ്ണിൽ എയർഗൺ വെടിയേറ്റ് ഗുരുതര പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ മുത്വലയ്ക്ക് എതിർവശത്തെ മരുഭൂമിയിൽ സുഹൃത്തുക്കളുടെ തമാശയ്ക്കിടെ 15-കാരന് ഗുരുതര പരിക്ക്. കുതിരസവാരി നടത്തുന്നതിനിടെ 27-കാരൻ എയർഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത്.

പുലർച്ചെയാണ് സംഭവം നടന്നത്. പരിക്കേറ്റ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയും മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കുകയും ചെയ്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

കുതിരസവാരിക്കിടെ പ്രതി എയർഗൺ കുട്ടിയുടെ നേർക്ക് ചൂണ്ടി ‘ഞാൻ നിന്നെ വെടിവെക്കട്ടെ?’ എന്ന് ചോദിച്ചെന്നാണ് മൊഴി. തമാശയാണെന്ന് കരുതിയ കുട്ടി ‘നിങ്ങൾ അങ്ങനെ ചെയ്യില്ല’ എന്ന് മറുപടി നൽകിയതിന് പിന്നാലെ പ്രതി വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ട കുട്ടിയുടെ കണ്ണിൽ പതിക്കുകയായിരുന്നു.

സംഭവത്തിൽ പബ്ലിക് പ്രോസിക്യൂഷൻ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിന്റെ സാഹചര്യങ്ങൾ വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് നിർദേശം നൽകിയിട്ടുണ്ട്.

കുട്ടിയുടെ പരിക്കിന്റെ തീവ്രതയും സ്വഭാവവും പരിശോധിക്കാൻ ഫോറൻസിക് മെഡിസിൻ വിഭാഗത്തെയും ചുമതലപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer