Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Allahabad High Court

ബലാത്സംഗകേസിലെ ഇരയെ അധിക്ഷേപിച്ചുകൊണ്ടുളള പരാമര്‍ശം: അലഹബാദ് ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി

ഡല്‍ഹി: ബലാത്സംഗകേസുകളില്‍ ഇരയെ അധിക്ഷേപിച്ചുകൊണ്ടുളള അലഹബാദ് ഹൈക്കോടതിയുടെ പരാമർശത്തിനെതിരെ സുപ്രീം കോടതി. കോടതി ഒരിക്കലും ഇത്തരം നിരീക്ഷണങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്ന് സുപ്രീംകോടതി പറഞ്ഞു. ഇര അപകടം ക്ഷണിച്ചുവരുത്തിയതാണെന്നും സംഭവിച്ചതിന് അവര്‍ കൂടി ഉത്തരവാദിയാണെന്നും ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതന് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവില്‍ സുപ്രീം കോടതി ഖേദം പ്രകടിപ്പിച്ചു.
Read more

അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശം സ്റ്റേ ചെയ്ത് സുപ്രീംകോടതി

ഡൽ​ഹി: മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം സ്റ്റേ ചെയ്ത് സുപ്രീംകോടതി. ജഡ്ജിയുടെ ഭാഗത്തുനിന്ന് തികഞ്ഞ അശ്രദ്ധയുണ്ടായെന്നും പരാമർശങ്ങൾ വേദനയുണ്ടാക്കുന്നതാണെന്നും സുപ്രീംകോടതി വിമർശനം ഉന്നയിച്ചു. വിധിന്യായ വിവാദ പരാമർശങ്ങൾ സ്റ്റേ ചെയ്യുകയാണെന്നും സുപ്രീംകോടതി അറിയിച്ചു. പൈജാമയുടെ ചരട് പിടിച്ച് വലിക്കുന്നതോ പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കാൻ ശ്രമിക്കുന്നതോ ബലാത്സംഗം ശ്രമമായി കണക്കാക്കാൻ ആകില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ പരാമര്‍ശം. ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ സിംഗിൾ ബെഞ്ചിന്റേതായിരുന്നു വിവാദ […]
Read more

ഭാര്യ സ്വയം പര്യാപത്യയാകുന്നത് വിവാഹമോചനത്തിന് അടിസ്ഥാനമാകില്ല: അലഹബാദ് ഹൈക്കോടതി

ന്യൂഡല്‍ഹി: ഭാര്യ മുഖാവരണം ധരിക്കാത്തതും സ്വയം പര്യാപ്തയാകുന്നതും വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാനാകില്ലെന്ന്അലഹബാദ് ഹൈക്കോടതി. കീഴ്ക്കോടതി വിവാഹമോചനം തള്ളിക്കൊണ്ട് നടപ്പാക്കിയ ഉത്തരവിനെതിരെ യുവാവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് സൗമിത്ര ദായല്‍ സിങ്, ജസ്റ്റിസ് ദോനാഡി രമേശ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. പങ്കാളി തനിയെ പുറത്ത് പോകുന്നതും സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ സ്വയം പര്യാപത്യയാകുന്നതും തന്നെ മാനസികമായി ആക്രമിക്കുന്നതിന് തുല്യമാണെന്ന് യുവാവ് വാദിച്ചു. മുഖം ഉള്‍പ്പെടെ മറയ്ക്കുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കാത്തതും വിവാഹ മോചന അപേക്ഷയില്‍ […]
Read more

മതപരിവര്‍ത്തനം തടഞ്ഞില്ലെങ്കില്‍ രാജ്യത്തെ ന്യൂനപക്ഷം ഭൂരിപക്ഷമായി മാറും;അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്:മതസംഘടനകള്‍ നടത്തുന്ന മതപരിവര്‍ത്തനം ഉടന്‍ തടഞ്ഞില്ലെങ്കില്‍ രാജ്യത്തെ ന്യൂനപക്ഷം ഭൂരിപക്ഷമായി മാറുമെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം.ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കൈലാഷ് എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.രാംകാലി പ്രജാപതി എന്നയാളാണ് പരാതി നല്‍കിയത്. മതപരിവര്‍ത്തനം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ ഭൂരിപക്ഷ വിഭാഗം ന്യൂനപക്ഷമാകുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.ഭരണഘടനയുടെ 25ാം അനുച്ഛേദം മതപ്രചാരണത്തിന് സ്വാതന്ത്രം നല്‍കുന്നുണ്ടെങ്കിലും മതപരിവര്‍ത്തനത്തിന് നല്‍കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഉത്തര്‍പ്രദേശില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer