Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ameeba

ആലപ്പുഴയിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം സംശയം; 60കാരൻ നിരീക്ഷണത്തിൽ

ആലപ്പുഴ: അമീബിക് മസ്‌തിഷ്‌ക ജ്വരം സംശയിച്ച് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 60 വയസ്സുകാരൻ നിരീക്ഷണത്തിൽ തുടരുന്നു. ഇയാൾക്ക് രോഗലക്ഷണങ്ങൾ ഉള്ളതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ചയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച മറ്റാരെയും സമാന രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ജില്ലയിൽ ഇതുവരെ ആറ് പേർക്കാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടുള്ളത്. നഴ്‌സ് ഉൾപ്പെടെ രണ്ട് പേർ മരണപ്പെട്ടിട്ടുണ്ട്. നിലവിൽ രണ്ട് പേർ ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലും, രണ്ട് പേർ […]
Read more

കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം; 19-കാരൻ മെഡിക്കൽ കോളേജിൽ

കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരത്തെ തുടർന്ന് യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫറോക്ക് സ്വദേശിയായ 19-കാരനെയാണ് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. എറണാകുളത്ത് കഴിയുന്നതിനിടെയാണ് രോഗബാധ ഉണ്ടായതെന്നാണ് വിവരം. കടുത്ത പനിയും ശക്തമായ തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. നിലവിൽ രോഗാവസ്ഥ നിയന്ത്രണവിധേയമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ജില്ലയിൽ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ അമീബിക് മസ്തിഷ്കജ്വര കേസാണിത്. കഴിഞ്ഞ ദിവസം കോട്ടൂരിലെ ഒമ്പതുകാരനും രോഗം സ്ഥിരീകരിച്ചിരുന്നു. രോഗബാധയുടെ […]
Read more

അമീബിക് മസ്തിഷ്‌കജ്ജ്വരം ബാധിച്ച് ആലപ്പുഴയിൽ രണ്ടുപേർ മരിച്ചു

ആലപ്പുഴ: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ജില്ലയിൽ രണ്ടിടങ്ങളിലായി രണ്ട് പേർ മരിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ നീർക്കുന്നം സ്വദേശിനിയായ ആര്യമോൾ (26)യും മാവേലിക്കര വഴുവാടി സ്വദേശിയായ ബിനു വർഗീസ് എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായിരുന്ന ആര്യമോൾ വിദേശത്തേക്ക് പോകുന്നതിനായി രണ്ട് മാസം മുൻപ് ജോലി രാജിവെച്ച് നാട്ടിലെത്തിയിരുന്നു. ഒരു മാസം മുൻപ് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് ആരോഗ്യനില മോശമായതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് […]
Read more
Advertisement
WhiteswanTV Footer