മുണ്ടംവേലി ഫ്ലാറ്റ് വാസയോഗ്യമല്ല; താമസക്കാരെ ഉടൻ മാറ്റണമെന്ന് അമിക്കസ് ക്യൂറി
കൊച്ചി: മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് സമുച്ചയം വാസയോഗ്യമല്ലെന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി അമിക്കസ് ക്യൂറി. ഗുരുതരമായ നിർമാണപ്പിഴവുകളും സുരക്ഷാഭീഷണികളും ചൂണ്ടിക്കാട്ടിയ റിപ്പോർട്ടിൽ, താമസക്കാരെ അടിയന്തരമായി സുരക്ഷിതവും വാസയോഗ്യവുമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കണമെന്ന് നിർദേശിച്ചു. ഫ്ലാറ്റിൽ ലിഫ്റ്റും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഇല്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഇടിമിന്നൽ പ്രതിരോധ സംവിധാനം എർത്തുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും അഗ്നിരക്ഷാ സംവിധാനം പ്രവർത്തനരഹിതമാണെന്നും റിപ്പോർട്ടിൽ പറയുന്നു. സെപ്റ്റിക് ടാങ്കിലെ മലിനജലം പുറത്തേക്ക് ഒഴുകി സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായും സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് […]
Read more