ജമ്മു കശ്‌മീരിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം: രണ്ട് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരേസ് സെക്ടറിൽ നിയന്ത്രണ രേഖ കടന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. സുരക്ഷാ സേന മേഖലയിൽ വ്യാപകമായ തെരച്ചിൽ നടത്തുകയാണ്. വലിയ ആയുധ ശേഖരവുമായാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. അഞ്ചോളം ഭീകരർ ഇപ്പോഴും ഒളിച്ചിരിക്കുന്നുണ്ടെന്നും സൈന്യം സംശയിക്കുന്നുണ്ട്. ഇന്ന് പുലർച്ചെയാണ് മേഖലയിൽ ഏറ്റുമുട്ടൽ ഉണ്ടായത്. രാവിലെയായതോടെ ഇന്ത്യൻ സൈന്യം തെരച്ചിൽ നടത്തി 2 ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ഈ മാസം ആദ്യം നടന്ന ഓപ്പറേഷൻ അഖലിൽ […]
Read more