മലപ്പുറത്ത് അടക്ക മോഷണം; 3.64 ലക്ഷം രൂപയുടെ അടക്കയുമായി അഞ്ചംഗ സംഘം പിടിയിൽ
മലപ്പുറം: മാർക്കറ്റിന്റെ ഗേറ്റ് ചാടിക്കടന്ന് ലക്ഷങ്ങൾ വിലവരുന്ന അടക്ക മോഷ്ടിച്ച അഞ്ചംഗ സംഘം പൊലീസിന്റെ പിടിയിൽ. കുഴിമണ്ണ കിഴിശേരി തവനൂർ റോഡിലെ ചെങ്ങിണീരി അടക്ക മാർക്കറ്റിൽ നിന്നാണ് 3.64 ലക്ഷം രൂപ വിലവരുന്ന 16 ചാക്ക് പൊളിച്ച അടക്ക മോഷ്ടിച്ചത്. കിഴിശേരി ചെമ്മക്കോട്ടിൽ റഹീസ് (18), മുതുവല്ലൂർ മുണ്ടക്കുളം സ്വദേശി സൽമാൻ ഫാരിസ് (19), മുണ്ടക്കുളം വെള്ളാട്ടുചോല സ്വദേശി മുഹമ്മദ് ആദിൽ (18), പ്രായപൂർത്തിയാകാത്ത രണ്ട് പേർ എന്നിവരാണ് പിടിയിലായത്. മാർക്കറ്റിനുള്ളിൽ ചാക്കുകളിൽ സൂക്ഷിച്ചിരുന്ന അടക്കയാണ് സംഘം […]
Read more