Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Argument

മദ്യപാനത്തിനിടെ തർക്കം; നെന്മാറയിൽ യുവാവിന് വെട്ടേറ്റു

പാലക്കാട്: നെന്മാറ തിരുവഴിയില്‍ യുവാവിന് വെട്ടേറ്റു. കയറാടി സ്വദേശി ഷാജിക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11.30-ഓടെയായിരുന്നു ആക്രമണം. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്താണ് ഷാജിയെ ആക്രമിച്ചത്. പരിക്കേറ്റ ഷാജിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ നെന്മാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

കല്യാണ ഡ്രസ്സ് കോഡിന്റെ പേരില്‍ തര്‍ക്കം, കാറും ബൈക്കും ട്രാവലറും അടിച്ചു തകര്‍ത്തു

പാലക്കാട്: കോട്ടായിയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയുളള ഡ്രസ്സ് കോഡിനെ ചൊല്ലിയുളള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. സുഹൃത്തുക്കള്‍ ഒരുമിച്ച് തീരുമാനിച്ച് വാങ്ങിയ ഡ്രസിന് പണം നല്‍കാത്തതിലുളള പകയാണ് അക്രമത്തില്‍ കലാശിച്ചത്. വീട്ടിലെ വാഹനങ്ങളെല്ലാം അക്രമിസംഘം അടിച്ചുതകര്‍ത്തു. കോട്ടായി സ്വദേശി മന്‍സൂറിന്റെ വീട്ടിലെ കാര്‍, ബൈക്ക്, ട്രാവലര്‍, ടിപ്പര്‍ലോറി തുടങ്ങിയവയാണ് അക്രമിസംഘം അടിച്ചുതകര്‍ത്തത്.ഡോറിന്റെ ലോക്കുകളും ജനാലകളും തകര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അക്രമിസംഘം വാഹനങ്ങള്‍ അടിച്ചുതകര്‍ത്തത്. സംഘമായെത്തി വീട്ടിലെ വാഹനങ്ങളെല്ലാം അടിച്ചുതകര്‍ത്തതെന്നാണ് മന്‍സൂറിന്റെ സഹോദരന്‍ പറയുന്നത്.
Read more

വഖഫ് ബില്ലിലെ ജെപിസി യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും; തൃണമൂല്‍ കോണ്‍ഗ്രസ് എം പിക്ക് പരിക്ക്

വഖഫ് ബില്ലിലെ സംയുക്ത പാര്‍ലമെന്ററി യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയുമായുള്ള രൂക്ഷമായ വാക്കേറ്റത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കല്യാണ്‍ ബാനര്‍ജിക്ക് പരിക്കേറ്റു. ബിജെപിയുടെ ജഗദാംബിക പാല്‍ അധ്യക്ഷയായ സമിതി വിരമിച്ച ജഡ്ജിമാരുടെയും അഭിഭാഷകരുടെയും അഭിപ്രായം കേള്‍ക്കുന്നതിനിടെയായിരുന്നു സംഭവം. ചര്‍ച്ചയ്ക്കിടെ കല്യാണ്‍ ബാനര്‍ജി ചില്ലുകുപ്പി എടുത്ത് മേശയില്‍ എറിഞ്ഞുടച്ചു. തുര്‍ടന്ന് ബാനര്‍ജിയുടെ തള്ളവിരലിനും ചൂണ്ടുവിരലിനും പരിക്കേറ്റു. സംഭവത്തിനു പിന്നാലെ ബാനര്‍ജിയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. വഖഫ് സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ നിന്ന് ഒരു ദിവസത്തേക്കാണ് […]
Read more

Recent News

Advertisement
WhiteswanTV Footer