Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: arsenal

ഷൂട്ടൗട്ട് ത്രില്ലറിൽ ആഴ്സസണൽ വീണു; പിഎസ്‌ജി വീണ്ടും യൂറോപ്പിന്‍റെ രാജാക്കന്മാർ

ബുഡാപെസ്റ്റ്: യൂറോപ്യൻ ക്ലബ്ബ് ഫുട്ബോളിലെ രാജാക്കന്മാരെ നിർണ്ണയിക്കാനുള്ള യുവേഫ ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് ക്ലബ്ബ് പിഎസ്‌ജി വീണ്ടും ചാമ്പ്യൻമാർ ആയി. ഹംഗറിയിലെ പുഷ്കാസ് അരീനയിൽ നടന്ന ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സണലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് തോൽപ്പിച്ചാണ് പിഎസ്‌ജി കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി 1-1 എന്ന സമനിലയിൽ മത്സരം അവസാനിച്ചിരുന്നു. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിലാണ് മത്സരം വിധിയെഴുതിയത്. ആദ്യ പകുതിയിൽ ആഴ്സണൽ മുന്നിലെത്തുകയായിരുന്നു. ആറാം മിനിറ്റിൽ […]
Read more

ആഴ്‌സണലോ പിഎസ്ജിയോ? ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് കിരീടപ്പോര്‌

ബുഡാപെസ്റ്റ്: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ഇന്ന് കിരീടപ്പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ പിഎസ്ജിയും ഇംഗ്ലീഷ് വമ്പൻമാരായ ആർസനലുമാണ് നേർക്കുനേർവരുന്നത്. ഹംഗറിയിലെ പുസ്‌കാസ് അരീനയിൽ രാത്രി 9.30നാണ് ആവേശ മത്സരം. മിക്കൽ ആർട്ടേറ്റയുടെ നേതൃത്വത്തിൽ 22 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് പ്രീമിയർ ലി​ഗിൽ മുത്തമിട്ടതിന്റെ ആത്മവിശ്വാസവുമായാണ് ഗണ്ണേഴ്‌സ് യൂറോപ്പ് പിടിക്കാനിറങ്ങുന്നത്. കരുത്തരായ ബയേൺ മ്യൂണികിനെ ഇരുപാദങ്ങളിലും തകർത്തുവിട്ടാണ് ലൂയിസ് എന്റിക്വെയുടെ സംഘം കലാശക്കളിക്ക് ടിക്കറ്റെടുത്തത്. ഓപ്പൺ പ്ലേയിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ നിരാശപ്പെടുത്തുമ്പോഴും സെറ്റ്പീസിൽ ആർസനലിനെ വെല്ലാൻ മറ്റുടീമുകളില്ല. സെറ്റ്-പീസുകളിൽ ഈ […]
Read more

കാത്തിരുന്നത് 22 വര്‍ഷം; ഒടുവില്‍ പ്രീമിയര്‍ ലീഗില്‍ മുത്തമിട്ട് ഗണ്ണേഴ്‌സ്

ലണ്ടന്‍: ഒന്നും രണ്ടുമല്ല, നീണ്ട 22 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വീണ്ടും ആഴ്സണലിന്റെ കിരീടമുത്തം. നിര്‍ണായക മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബോണ്‍മൗത്തിനോട് സമനില വഴങ്ങിയതോടെയാണ് ഒരുമത്സരം ബാക്കിനില്‍ക്കേ ആഴ്സണല്‍ ചാമ്പ്യന്മാരായത്. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ സിറ്റിക്ക് ജയം സാധ്യമാവാതെ വന്നതോടെ ആഴ്സണല്‍ നാല് പോയിന്റ് മുന്നിലെത്തി. 82 പോയിന്റോടെ ഗണ്ണേഴ്സ് ഒന്നാമതും 78 പോയിന്റോടെ സിറ്റി രണ്ടാമതുമാണ്. ഇനി ജയിച്ചാലും സിറ്റിക്ക് കിരീടം കിട്ടില്ല. 2004-നുശേഷം 22 വര്‍ഷമാണ് കിരീടം നേടാന്‍ ആഴ്‌സണല്‍ കാത്തിരുന്നത്. […]
Read more

20 വർഷത്തെ ആഴ്‌സനലിന്റെ കാത്തിരിപ്പാണ്; അത്‌ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി

ലണ്ടൻ: 20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചാമ്പ്യൻസ് ലീഗ് സെമിയുടെ രണ്ടാം പാദത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഒരു ഗോളിന് തകർത്ത് ആഴ്സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തി. ആദ്യ പാദ സെമിയില്‍ മാഡ്രിഡില്‍ ഇരു ടീമും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു. ഇരുപാദങ്ങളിലുമായി 2-1 എന്ന സ്കോറിനാണ് ആഴ്സണലിന്‍റെ മുന്നേറ്റം. 2006-ന് ശേഷം ആദ്യമായാണ് ആഴ്സണല്‍ ചാമ്പ്യൻസ് ലീഗിന്‍റെ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. ആഴ്സണലിന്‍റെ ചരിത്രത്തിലെ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് ഫൈനല്‍ പ്രവേശനമാണിത്. മത്സരത്തിന്‍റെ 41-ാം മിനിറ്റിലായിരുന്നു […]
Read more

പ്രീമിയർ ലീഗിൽ ആഴ്സണലിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ: പ്രീമിയർ ലീഗിൽ സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ ആഴ്സണലിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സിറ്റിയുടെ ആഴ്സണലിനെ പരാജയപ്പെടുത്തിയത്. പ്രീമിയർ ലീഗിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെ ടീമുകളുടെ പോരാട്ടമെന്ന നിലയിൽ മത്സരത്തിന് മുൻപേ സിറ്റി-ആർസണൽ പോരാട്ടം ശ്രദ്ധനേടിയിരുന്നു. വിജയിച്ചതോടെ ഒന്നാമതുള്ള ആഴ്സണലിന്റെ പോയന്റ് വ്യത്യാസം മൂന്നായി കുറഞ്ഞു. റയാൻ ചെർക്കി (16), എർലിങ് ഹാളണ്ട് (65) എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോൾ നേടിയത്. കായ് ഹാവെർട്‌സ് (18) ആഴ്സണലിന് വേണ്ടി ആശ്വാസ ഗോൾ […]
Read more
Advertisement
WhiteswanTV Footer