Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Asha worker strike

ആശാ സമരം തുടരുന്നു: അന്‍പതാം നാള്‍ മുടി മുറിച്ച് പ്രതിഷേധം

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ പ്രവര്‍ത്തകര്‍ മറ്റൊരു പ്രതിഷേധത്തിലേക്ക്. സമരം അന്‍പതം ദിവസത്തിലേക്ക് കടന്ന ഇന്ന് ആശമാര്‍ മുടി മുറിച്ചും തല മുണ്ഡനം ചെയ്തും പ്രതിഷേധിക്കും. ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന നിരാഹാര സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.നൂറോളം ആശമാരായിരിക്കും സമരത്തില്‍ പങ്കാളികളാകുക എന്നാണ് വിവരം. രാവിലെ 11 മണിക്ക് ആശ പ്രവര്‍ത്തകര്‍ സമരവേദിയില്‍ ഒത്തുകൂടും. ശേഷം തലമുടി മുറിച്ച് പ്രതിഷേധിക്കാനാണ് നീക്കം. അനുഭാവം പ്രകടിപ്പിച്ചെത്തുന്നവരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മടി മുറിക്കലില്‍ പങ്കുചേരും.പട്ടിണി കിടന്ന് […]
Read more

ആശ സമരം 48-ാം ദിവസം: നിരാഹാര സമരം 10-ാം ദിവസം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍സമരം ഇന്ന് 48-ാം ദിവസം തികയുന്നു. അനിശ്ചിതകാല നിരാഹാര സമരം 10-ാം ദിവസം പിന്നിടുന്നു. അതേസമയം സമരത്തിൻ്റെ 50-ാം ദിവസമായ തിങ്കളാഴ്ച മുടിമുറിച്ച് സമരം ചെയ്യാനാണ് ആശ പ്രവ‍‍ർത്തകരുടെ തീരുമാനം. പുതുച്ചേരി സര്‍ക്കാര്‍ ഓണറേറിയം 10,000 രൂപയില്‍ നിന്ന് 18,000 രൂപയായി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ പുതുച്ചേരിയെ മാതൃകയാക്കി സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ തയ്യാറാകണമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി […]
Read more

ആശ വര്‍ക്കര്‍മാരുടെ സമരം ഇന്ന് 47-ാം ദിവസം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ആശ വര്‍ക്കര്‍മാരുടെ സമരം ഇന്ന് 47-ാം ദിവസം. രാപ്പകല്‍ നിരാഹാര സമരം ഇന്ന് 9-ാം ദിവസത്തിലേക്ക് കടന്നു. കോട്ടയം കളക്ട്രേറ്റിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സമരക്കാര്‍ അറിയിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് കോട്ടയം, കോഴിക്കോട് ജില്ലകളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ഓണറേറിയം വര്‍ധിപ്പിക്കും വരെ സമരം തുടരുമെന്നാണ് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നിലപാട്. അതേസമയം സെക്രട്ടറിയേറ്റിന് മുന്നില്‍ വേതന വര്‍ധന ആവശ്യപ്പെട്ട് അംഗനവാടി ജീവനക്കാര്‍ നടത്തുന്ന സമരം 12-ാം ദിവസത്തിലേക്ക് […]
Read more

ആശ സമരം ഒന്നരമാസത്തിലേക്ക്; സമരവേദിയില്‍ ഇന്ന് ജനസഭ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം ഒന്നരമാസത്തിലേക്ക്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന ജനസഭ ഇന്ന് സമരവേദിയില്‍ നടക്കും. സാഹിത്യ-സാമൂഹ്യ-കലാ-സാംസ്‌കാരിക-നിയമ രംഗങ്ങളിലെ പ്രമുഖരും പൊതുജനങ്ങളും ജനസഭയുടെ ഭാഗമാകും. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശമാര്‍ സമരം നടത്തുന്നത്. സമരത്തിന്റെ മൂന്നാംഘട്ടമായി നിരാഹാരസമരവും ആരംഭിച്ചിരുന്നു. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ബിന്ദു, ഷൈലജ, തങ്കമണി […]
Read more

ആശാ വർക്കർമാർക്ക് പരിഗണന; യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഇന്‍സെന്റീവ് വർധിപ്പിക്കും

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാവര്‍ക്കർമാരെ പരിഗണിക്കാന്‍ യുഡിഎഫ്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഇന്‍സെന്റീവ് വര്‍ധിപ്പിക്കും. ഇത് സംബന്ധിച്ച് പഞ്ചായത്ത് കമ്മറ്റികള്‍ ചേര്‍ന്ന് വിഷയത്തില്‍ നയപരമായ തീരുമാനം കൈക്കൊള്ളും. ഔദ്യോഗികമായി കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍ക്ക് കെപിസിസി സര്‍ക്കുലര്‍ നൽകാനാണ് തീരുമാനം. കുറഞ്ഞത് 1000 രൂപയെങ്കിലും വർദ്ധനവ് ഉണ്ടാകും. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഭരിക്കുന്ന കൊല്ലം തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് ആയിരം രൂപ അധിക ഇന്‍സെന്റീവ് നൽകുമെന്ന് തീരുമാനമെടുത്തിരുന്നു. കൂടാതെ പത്തനംതിട്ടയിലെ ഒരു പഞ്ചായത്തും സമാനമായ നടപടി […]
Read more

ആശമാരുടെ സമരം അവസാനിപ്പിക്കണം; എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുൻപിൽ തുടരുന്ന ആശ പ്രവര്‍ത്തകര്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യം. ആശമാരുടെ സമരം സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ആവശ്യമുയര്‍ന്നത്. എന്നാല്‍ സമരം അവസാനിപ്പിക്കുന്നതില്‍ സര്‍ക്കാരിന് പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ മറുപടി നല്‍കി. ആശമാരുടെ ഓണറേറിയം കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാന സര്‍ക്കാരും വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. സമരം അവസാനിപ്പിക്കുന്നതിനായി സിപിഐയും ആര്‍ജെഡിയും നിലപാടെടുത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി.
Read more

ആശ വർക്കർമാരുടെ നിരാഹാര സമരം ഇന്നു മുതൽ

തിരുവനന്തപുരം: ആശ വർക്കർമാർ ഇന്ന് മുതൽ നിരാഹാര സമരം നടത്തും. ആശാ വർക്കേഴ്സ് അസോസിയേഷനും ആരോഗ്യമന്ത്രിയുമായുള്ള രണ്ട് ചർച്ചകളും പരാജയപ്പെട്ടതോടെയാണ് നിരാഹാര സമരത്തിലേക്ക് കടക്കുന്നത്. രാവിലെ 11 മണിക്കാണ് അനിശ്ചിതകാല നിരാഹാര സമരം ‌ആരംഭിക്കുക. സമരസമിതി ജനറൽ സെക്രട്ടറി എം.എ. ബിന്ദു, ആശാ പ്രവർത്തകരായ ഷീജ, തങ്കമണി എന്നിവരാണ് ആദ്യം നിരാഹാരം അനുഷ്ഠിക്കുന്ന മൂന്ന് പേർ.സമരം നിർത്തി പോകണമെന്ന് മന്ത്രി പറഞ്ഞുവെന്നാണ് സമരക്കാർ ആരോപിക്കുന്നത്. പുതിയ നിർദേശങ്ങളോ പരിഗണനകളോ ചർച്ചയിൽ ഉണ്ടായില്ല. ഓണറേറിയം കൂട്ടണം എന്നാണ് സർക്കാരിനും […]
Read more

ആദ്യ ചർച്ച പരാജയം; ആശമാരുമായി 3 മണിക്ക് ആരോഗ്യമന്ത്രി ചർച്ച നടത്തും

തിരുവനന്തപുരം: ആശ വർക്കർമാരുമായി സര്‍ക്കാർ നടത്തിയ ചര്‍ച്ച പരാജയം. ആശമാരുടെ ആവശ്യം ചര്‍ച്ച ചെയ്യാനോ തീരുമാനത്തിലേക്ക് എത്താനോ കഴിഞ്ഞിട്ടില്ലെന്ന് എന്‍എച്ച്എം പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ആശ വര്‍ക്കര്‍ സമര സമിതി നേതാവ് മിനി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഓണറേറിയം സംബന്ധിച്ചുള്ള വിചിത്രമായ ഉത്തരവിനെ കുറിച്ചാണ് ചര്‍ച്ച നടന്നതെന്നും മിനി പറഞ്ഞു. സര്‍ക്കാരിന്റെ പണമില്ലെന്നും സമയം കൊടുക്കണമെന്നും സമരത്തില്‍ നിന്ന് പിന്തിരിയണം എന്നുമാണ് എന്‍എച്ച്എം പ്രതിനിധികള്‍ ആവശ്യപ്പെട്ടത്. അതിന് ആശമാര്‍ തയ്യാറല്ലെന്നും സമരവുമായി മുന്നോട്ട് […]
Read more

ആശാവർക്കർമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ; പ്രതീക്ഷയോടെ ആശമാർ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. സമരം തുടങ്ങി 38-ാം ദിവസം പിന്നിടുമ്പോഴാണ് ചർച്ചയ്ക്കായി സർക്കാർ അവസരമൊരുക്കുന്നത്. നാഷ്ണല്‍ ഹെല്‍ത്ത് മിഷന്‍(എന്‍.എച്ച്.എം.) കേരള ഘടകത്തിന്റെ ഓഫീസിലാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12: 30-ന് ആശാ വര്‍ക്കര്‍മാരുടെ പ്രതിനിധികള്‍ ഓഫീസിലെത്തും. ചർച്ചയ്ക്ക് വിളിച്ചതിൽ സന്തോഷം ഉണ്ടെന്നും ആവശ്യങ്ങളിൽ നിന്നും പിന്നോട്ടുപോകില്ലെന്നും ആശാ വര്‍ക്കര്‍മാര്‍ പ്രതികരിച്ചു. നാളെ നിരാഹാരസമരം നടത്തുമെന്ന് ആശാവർക്കർമാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഓണറേറിയം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ആശാ […]
Read more

സെക്രട്ടറിയേറ്റ് വളഞ്ഞ് ആശമാര്‍; തലസ്ഥാനം സ്തംഭിപ്പിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രതിഷേധ തിരയിളക്കി ആശ പ്രവര്‍ത്തകര്‍. വിവിധ ജില്ലകളില്‍ നിന്നുള്ള ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് വളഞ്ഞു. പരിശീലന പരിപാടിയുള്‍പ്പെടെ ബഹിഷ്‌കരിച്ചാണ് ഇന്ന് കൂടുതല്‍ പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന് എത്തിയിരിക്കുന്നത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പതിവിലും അധികം സുരക്ഷയാണ് സെക്രട്ടേറിയറ്റിന്റെ ഓരോ കവാടത്തിലും പൊലീസ് ഒരുക്കിയിരിക്കുന്നത്. ആശമാര്‍ക്കായി പാലിയേറ്റിവ് ഗ്രിഡ് പരിശീലനം എന്ന പേരില്‍ അടിയന്തിര പരിപാടി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് ബഹിഷ്‌കരിച്ചുകൊണ്ടാണ് വിവിധ ജില്ലകളില്‍നിന്ന് ആശാവര്‍ക്കര്‍മാര്‍ തലസ്ഥാനത്തെത്തിയത്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ടുവരെയാണ് സമരം. ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം […]
Read more

Recent News

Advertisement
WhiteswanTV Footer