Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Asha worker strike

തലസ്ഥാനത്ത് പൊങ്കാലയിട്ട് പ്രതിഷേധിക്കാൻ ആശമാർ

തിരുവനന്തപുരം: തലസ്ഥാനത്ത് ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമാകുമ്പോള്‍ മാസക്കാലമായി സെക്രട്ടറിയേറ്റിന്റെ മുന്നില്‍ പ്രതിഷേധിക്കുന്ന ആശമാരും ഇന്ന് പൊങ്കാലയിടും. അമ്പതോളം വരുന്ന ആശാ പ്രവര്‍ത്തകരാണ് ഇന്ന് പൊങ്കാലയിട്ട് സമരം നടത്തുന്നത്. ആശമാരുടെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനോടുളള പ്രതിഷേധ പൊങ്കാലയാണ് അവര്‍ നടത്തുന്നത്. സര്‍ക്കാര്‍ തങ്ങളെ നോക്കുന്നില്ലെന്നും അവരുടെ ഭാഗത്ത് പിടിവാശിയാണ് കാണുന്നതെന്നുമാണ് ആശമാര്‍ പറയുന്നത്. സമരപൊങ്കാലയാണെന്ന് ആശമാര്‍ പറയുമ്പോഴും, തങ്ങളുടെ ഒരു പ്രാര്‍ത്ഥന കൂടെയാണെന്ന് അവര്‍ കൂട്ടിചേര്‍ക്കുന്നുണ്ട്. ലോക്‌സഭയിലടക്കം ആശമാരുടെ ആവശ്യങ്ങള്‍ കോണ്‍ഗ്രസ് എംപിമാര്‍ അവതരിപ്പിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്ര […]
Read more

ആശാ പ്രവർത്തകർക്ക് പിന്തുണയുമായി നടി ദിവ്യപ്രഭ

സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകർക്ക് പിന്തുണയുമായി നടി ദിവ്യപ്രഭ. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്റ്റാൻഡ് വിത്ത് ആശ വർക്കേഴ്സ് എന്ന വാചകത്തോട് കൂടിയ പോസ്റ്ററിനൊപ്പം കുറിപ്പ് കൂടി പങ്കുവെച്ചുകൊണ്ടാണ് താരം ഇൻസ്റ്റഗ്രാമിൽ പിന്തുണ അറിയിച്ചിരിക്കുന്നത്. “ഈ വനിതാ ദിനത്തിൽ നിസ്വാർത്ഥമായി തൊഴിൽ ചെയ്യുന്ന ആശാ തൊഴിലാളികൾക്ക് അർഹമായ ശമ്പളവും മാന്യമായ ജീവിതവും ലഭിക്കണം എന്ന് ആവശ്യപ്പെട്ട് ഞാൻ അവർക്കൊപ്പം നിൽക്കുന്നു. നാളെ അവർ സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന മാർച്ചിൽ ഉത്തരവാദിത്തമുള്ളവർ നടപടി കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. ന്യായമായ […]
Read more

സെക്രട്ടേറിയേറ്റിന് മുന്നിലെ ആശമാരുടെ മഹാസംഗമം ഇന്ന്

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സമരം ശക്തമാക്കാൻ ആശാവർക്കേഴ്സ് അസോസിയേഷൻ. സെക്രട്ടേറിയേറ്റിന് മുന്നിൽ ഇന്ന് ആശാ വർക്കർമാരുടെ മഹാസംഗമം നടക്കും. മഹാസംഗമത്തിന് പിന്തുണ പ്രഖ്യാപിച്ച് സാംസ്കാരിക, കലാ രംഗത്തെ പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളും സമരപന്തലിൽ എത്തും. സമരത്തിലേക്ക് നയിച്ചത് ആരോഗ്യ മന്ത്രിയുടെ വീഴ്ചയെന്ന് സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ വിമർശനമുയർന്നിരുന്നു. സമരം ആരംഭിച്ച് ഇന്നേക്ക് 27 ദിവസം പൂർത്തിയാവുകയാണ്. ആശാ വർക്കർമാരുടെ മഹാസംഗമത്തിന് പിന്തുണയറിയിച്ച് എഴുത്തുകാരി അരുന്ധതി റോയി, നടിമാരായ ദിവ്യപ്രഭ, കനി കുസൃതി, റിമാ കല്ലിങ്കൽ, […]
Read more

ആശാ വർക്കർമാർക്ക് പ്രതിഫലം നൽകാത്തത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടെന്ന് കേന്ദ്രം

ന്യൂഡൽഹി: ആശാ വര്‍ക്കര്‍മാരുടെ സമരം തുടരുന്നതിനിടെ കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്രം. പ്രതിഫലം നൽകുന്നതിൽ കുടിശ്ശിക വരുത്തിയതുമായി ബന്ധപ്പെട്ട് അനുവദിച്ച തുകയുടെ കണക്കുകള്‍ നിരത്തിയാണ് കേന്ദ്രത്തിന്റെ വിമർശനം. ആശാ വര്‍ക്കര്‍മാരുടെ പ്രതിഫലം നൽകാത്തത് സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണപരാജയമാണെന്നും പിടിപ്പുകേടാണെന്നും കേന്ദ്രം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. കേന്ദ്ര ആരാഗ്യമന്ത്രാലയം 938.80 കോടിയാണ് കേരളത്തിന് നൽകിയത്. വകയിരുത്തിയ 913.24 കോടിയേക്കാള്‍ കൂടുതൽ സംസ്ഥാനത്തിന് നൽകിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ആശാ വര്‍ക്കര്‍മാരുടെ പ്രതിഫല പ്രശ്നത്തിൽ കേന്ദ്ര സർക്കാരിനെ പഴിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ വീഴ്ച […]
Read more

ആശാ വർക്കർമാരുടെ സമരം 23-ാംദിവസത്തിലേക്ക്

തിരുവനന്തപുരം: ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തുന്ന സമരം 23 ആം ദിവസത്തിലേക്ക് . പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് തൊഴിലാളികളുടെ തീരുമാനം. സമരത്തിന് പിന്തുണയുമായി ഇന്ന് ബിജെപി സെക്രട്ടേറിയേറ്റ് മാർച്ച് സംഘടിപ്പിക്കും. കഴിഞ്ഞു മാസം 10നാണ് സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് ആശാവര്‍ക്കര്‍മാരുടെ തീരുമാനം. ഓണറേറിയം വര്‍ധിപ്പിക്കുക,വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.സമരം ചെയ്യുന്ന ആശാ […]
Read more

ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് ഇപ്പോഴും സമരം തുടരുന്ന ആശാ വര്‍ക്കേഴ്‌സിന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി എംപി. ആശമാര്‍ക്ക് നീതിക്ക് പകരം കേരള സര്‍ക്കാരില്‍ നിന്ന് നേരിടേണ്ടിവന്നത് നിസ്സംഗതയും അവരെ നിശബ്ദരാക്കുന്നതിനുള്ള ശ്രമവുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആശാവര്‍ക്കേഴ്‌സിന്റെ വേതനം വര്‍ധിപ്പിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ആശാ വര്‍ക്കര്‍മാര്‍ നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഏറ്റവും വലിയ ശക്തികളിലൊന്നാണെന്നും പ്രതസന്ധി ഘട്ടങ്ങളില്‍ പ്രത്യേകിച്ചും അവര്‍ സമൂഹത്തെ നിസ്വാര്‍ത്ഥമായി സേവിക്കുന്നുവെന്നും പ്രിയങ്ക എക്‌സില്‍ […]
Read more

സമരം കടുപ്പിച്ച് ആശാവര്‍ക്കര്‍മാര്‍; മാര്‍ച്ച് മൂന്നിന് നിയമസഭാ മാര്‍ച്ച്

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം ശക്തമാക്കാനൊരുങ്ങി ആശാവർക്കർമാർ. മാര്‍ച്ച് മൂന്നിന് നിയമസഭാ മാര്‍ച്ച് നടത്തുമെന്ന് സമരക്കാർ അറിയിച്ചു. രാപ്പകൽ സമരത്തിന് നേതൃത്വം നൽകുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനാണ് തീരുമാനം പ്രഖ്യാപിച്ചത്. ഈ മാസം 10നാണ് സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എല്ലാ ആശമാരും അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടറുടെ […]
Read more

ആശാ വര്‍ക്കര്‍ സമരത്തെ വീണ്ടും അധിക്ഷേപിച്ച് എളമരം കരീം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മ്മാര്‍ നടത്തുന്ന സമരത്തെ അധിക്ഷേപിച്ച് വീണ്ടും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. ആശ വര്‍ക്കര്‍ ഈര്‍ക്കിലി സംഘടനയാണ്.സമരക്കാരെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്ന സമരം അംഗീകരിക്കാനാവില്ലെന്നും എളമരം കരീം പറഞ്ഞു. സമരം പൊളിക്കാനല്ല ജോലിക്ക് കയറണം എന്നു പറയുന്നത്. മറിച്ച് ആരോഗ്യമേഖലയിലെ കരുതല്‍ കൊണ്ടാണ് എന്നും എളമരം കരീം പറഞ്ഞു. ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ കഴിഞ്ഞ ദിവസവും എളമരം കരീം രംഗത്തെത്തിയിരുന്നു. ഏതാനും ആശ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ചു നടത്തുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer