Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Asha worker strike

നവംബര്‍ ഒന്ന് മുതല്‍ ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 8000 രൂപ; ഉത്തരവുമായി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ചുള്ള ഉത്തരവ് ഇറങ്ങി. നവംബര്‍ ഒന്ന് മുതല്‍ 8000 രൂപ ആക്കിയാണ് ഉത്തരവ്. ഈ മാസം മുതല്‍ ആശമാര്‍ക്ക് 8000 രൂപ ലഭിച്ചു തുടങ്ങും. 1000 രൂപയുടെ വര്‍ധനവാണ് കേരള സര്‍ക്കാര്‍ വരുത്തിയത്. 26,125 ആശാ വര്‍ക്കര്‍മാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പ്രതിവര്‍ഷം 250 കോടി രൂപ ഇതിന് ചെലവാകുക. അതോടൊപ്പം ഇതേവരെയുള്ള കുടിശ്ശിക മുഴുവന്‍ നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഓണറേറിയം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഏറെ നാളായി […]
Read more

മുഖ്യമന്ത്രിയെ കാണാതെ പിരിഞ്ഞു പോകില്ലെന്ന് ആശാ പ്രവർത്തകർ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കാണാതെയും ആവശ്യങ്ങൾ പരിഗണിക്കാതെയും പിരിഞ്ഞുപോകില്ലെന്നാണ് ആശാ പ്രവർത്തകർ. ഓണാറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്‍ഷന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം എട്ട് മാസം പിന്നിടുമ്പോഴാണ് ആശാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പിഎംജി ജംഗ്ഷനില്‍ നിന്ന് തുടങ്ങി ക്ലിഫ് ഹൗസ് വരെയായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. മൂനിലധികം തവണ ജലാപീരങ്കി പ്രയോഗിച്ചു. മുഖ്യമന്ത്രിയെ കാണാതെ തിരിച്ച് പോകില്ലെന്ന നിലപാടിലായിരുന്നു ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍. സര്‍ക്കാര്‍ നിയോഗിച്ച […]
Read more

അഞ്ചാം ഘട്ട സമരം പ്രഖ്യാപിച്ച് ആശാ വർക്കേഴ്സ്

അഞ്ചാം ഘട്ട സമരം പ്രഖ്യാപിച്ച് ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. സംസ്ഥാനമൊട്ടാകെ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കാനാണ് തീരുമാനം. അതേസമയം ആശാ ആശാവർക്കേഴ്സ് സമരം പഠിക്കാനായി നിയോഗിച്ച സമിതിയുടെ ഹിയറിങ് സെക്രട്ടറിയേറ്റിൽ നടന്നു. ആശാ പ്രവർത്തകരുടെ സമരം 141 ആം ദിവസത്തിൽ എത്തി നിൽക്കുമ്പോഴാണ് അടുത്തഘട്ട സമര പ്രഖ്യാപനം. അടുത്ത രണ്ടു മാസത്തിനുള്ളിൽ പഞ്ചായത്ത് തലത്തിൽ ആയിരം പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കും. Content: State Police Chief Dr. Sheikh Darvesh Sahib will retire today
Read more

ആശ സമരം; പിന്തുണയുമായി കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായി

തിരുവനന്തപുരം: ആശാ സമരത്തിന് പിന്തുണയുമായി കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായി. തൃശൂരിൽ ആശമാർക്ക് പ്രതിഷേധ ഓണറേറിയം വിതരണം ചെയ്യുന്ന പരിപാടി ഇന്നുച്ചയ്ക്ക് മല്ലിക സാരാഭായി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. ഈ സാഹചര്യത്തിൽ മല്ലിക സാരാഭായിയെ പിന്തിരിപ്പിക്കാൻ സർക്കാർ നീക്കം നടത്തുന്നു എന്ന റിപ്പോർട്ടുണ്ട്. ഇതിനെതിരെ മല്ലിക സാരാഭായി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു. ചാൻസിലർ ആയാൽ മിണ്ടാതിരിക്കണമോ എന്ന ചോദ്യമുയർത്തിയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പരിപാടിയിൽ നിന്ന് പിൻതിരിപ്പിക്കാനുളള സർക്കാർ നീക്കങ്ങൾ നടക്കുമ്പോൾ ഇന്നുച്ചയ്ക്ക് നടക്കുന്ന പരിപാടിയിൽ മല്ലിക സാരാഭായി […]
Read more

ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് ഉത്തരവിറക്കി

തിരുവനന്തപുരം: ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ചു. 2022 മാർച്ച് 2 ലെ ഉത്തരവ് മരവിപ്പിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് ആണ് ഇറങ്ങിയത്. മന്ത്രിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ മാർഗ്ഗരേഖ പിൻവലിക്കുമെന്ന് ആരോഗ്യ മന്ത്രി വാക്കാൽ ഉറപ്പ് നൽകിയിരുന്നു. സമരക്കാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്. അതേസമയം വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപ നല്‍കണമെന്നത് പരിഗണിച്ചില്ല. ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ മൂന്ന് മാസം കൊണ്ട് പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കാനുള്ള തീരുമാനവും നടപ്പായിട്ടില്ല.
Read more

ആത്മാഭിമാനം ഉണ്ടെങ്കിൽ ആരോഗ്യമന്ത്രി രാജിവെച്ച് സമരമിരിക്കണം: എൻ എ മുഹമ്മദ്‌ കുട്ടി

തിരുവനന്തപുരം: അല്പമെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കിൽ ആരോഗ്യമന്ത്രി വീണാ ജോർജ് മന്ത്രിസ്ഥാനം രാജിവെച്ച് ആശാവർക്കർമാർ സമരമിരിക്കുന്ന പന്തലിലെത്തി അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരത്തിന്റെ ഭാഗമാകണമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ്‌ കുട്ടി. ആശാസമരത്തിന് എൻസിപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സെക്രട്ടറിയേറ്റിന് സമീപമുള്ള സമരപ്പന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശാ സമരം തീർക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ന്യായമായ ആവശ്യങ്ങളാണ് സമരക്കാർ ഉയർത്തുന്നത്. വനിത കൂടിയായ വീണാ ജോർജിന് മന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് യാതൊന്നും ചെയ്യുവാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് […]
Read more

ആശമാരുടെ ഓണറേറിയം കൂട്ടണമെന്ന് സിഐടിയു ആവശ്യപ്പെടില്ല: എളമരം കരീം

മധുര: ആശമാരുടെ സമരത്തിന് ട്രേഡ് യൂണിയൻ സ്വഭാവം ഇല്ലെന്നു എളമരം കരീം. ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയിൽ സിഐടിയു ആവശ്യപ്പെടില്ലെന്നും സർക്കാരിന്‍റെ സാമ്പത്തിക സ്ഥിതി വെച്ച് അങ്ങനെ പറയാൻ കഴിയില്ലെന്നും എളമരം കരീം പ്രതികരിച്ചു. ആശാ വർക്കർമാരോട് സിഐടിയുവിന് അനുഭാവം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ആശാ വർക്കർമാരുമായി ആരോഗ്യമന്ത്രി ഇന്ന് ചർച്ച നടത്തും. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം 53 ദിവസം പിന്നിടുമ്പോഴാണ് മൂന്നാം വട്ട മന്ത്രിതല ചർച്ച. ഇന്ന് മൂന്ന് മണിക്ക് മന്ത്രിയുടെ ചേംബറിൽ […]
Read more

സമരം 51-ാം ദിവസത്തിലേക്ക്; പിന്മാറാതെ ആശമാര്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 51-ാം ദിവസത്തിലേക്ക്. നിരാഹാര സമരം ഇന്ന് 13ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആവശ്യങ്ങളില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരക്കാ‍ർ. മുടി മുറിച്ചും തല മുണ്ഡനം ചെയ്തതുള്‍പ്പടെ പ്രതിഷേധം കടുപ്പിച്ചതോടെ വീണ്ടും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമരക്കാര്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ അണിനിരത്തിക്കൊണ്ട് സമരം ശക്തിപ്പെടുത്തനാണ് ആശമാരുടെ തീരുമാനം. ഓണറേറിയം 21,000 രൂപയായി വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ആശമാര്‍ സമരം തുടങ്ങിയത്.
Read more

മന്ത്രി പി രാജീവ് നൽകിയ ഈന്തപ്പഴം ആശമാർക്കെത്തിച്ച് എൻ എ മുഹമ്മദ്‌ കുട്ടി

കൊച്ചി: മന്ത്രി പി രാജീവ് റംസാൻ ആഘോഷങ്ങളുടെ ഭാഗമായി കളമശ്ശേരി നിയോജകമണ്ഡലത്തിലെ പള്ളികളിൽ ഈന്തപ്പഴ പാക്കറ്റ് എത്തിച്ചു നൽകിയത് വിവാദമായിരുന്നു. ഇത്തരത്തിൽ കളമശ്ശേരി കുസാറ്റിന് സമീപത്തുള്ള പള്ളിയിൽ എത്തിച്ചു നൽകിയ ഈന്തപ്പഴ പാക്കറ്റ് സമരം ചെയുന്ന ആശാപ്രവർത്തക്കാർക്ക് പെരുനാൾ ദിനത്തിൽ എത്തിച്ചു നൽകി അൽഹുദാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റും എൻസിപി സംസ്ഥാന പ്രസിഡന്റുമായ എൻ എ മുഹമ്മദ് കുട്ടി. വോട്ട് ബാങ്ക് രാഷ്ട്രീയം നോക്കി സമ്മാനപ്പൊതി എത്തിച്ചു നൽകേണ്ട ദിനമല്ല ചെറിയപെരുന്നാൾ ദിനമെന്നും ഭക്ഷണം കഴിക്കുവാൻ വകയില്ലാത്തവർക്ക് […]
Read more

‘ആശ’യറ്റവരോട് കരുണ വേണം സർക്കാരേ…

സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രത്തിനു മുൻപിൽ ആശാ വർക്കർമാരുടെ സമരം അമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അവർ ആരംഭിച്ച നിരാഹാര സമരമാവട്ടെ പത്തു ദിവസം പിന്നിട്ടിരിക്കുന്നു. രാപകൽ സമരം അമ്പതു ദിവസത്തിലെത്തിയ ഇന്ന് മുടി​ മുറിച്ച് പ്രതിഷേധം ശക്തമാക്കാനാണ് ആശാ വർക്കർമാർ തീരുമാനിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിൽ നടക്കുന്ന മുടിമുറിക്കൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആശാ പ്രവർത്തകർ മുടി​ മുറിച്ചു പ്രതിഷേധിക്കുമെന്നാണു പറയുന്നത്. സമരത്തോടും ആശാ വർക്കർമാരുടെ ആവശ്യങ്ങളോടും സർക്കാർ മുഖം തിരിഞ്ഞുനിൽക്കുന്ന അവസരത്തിലാണു സമരരീതിയിൽ ഇത്തരത്തിലുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer