Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Assault by classmate

സ്വകാര്യ ഐടിഐയിൽ സഹപാഠിയുടെ മർദ്ദനം: വിദ്യാർത്ഥിയുടെ മൂക്കിൻ്റെ എല്ല് പൊട്ടി

പാലക്കാട്: ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തിൽ ഐടിഐ വിദ്യാ൪ത്ഥിക്ക് ഗുരുതര പരുക്ക്.. പരുക്കേറ്റ വിദ്യാർത്ഥിയുടെ മൂക്കിൻ്റെ എല്ല് പൊട്ടി. ഇരുപത് വയസുകാരനായ സാജനാണ് മ൪ദനമേറ്റത്. ക്ലാസ് റൂമിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെയാണ് സാജനെ മ൪ദിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. നിലവിൽ സാജൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൂക്കിന് പുറമെ ഇടതു വശത്തെ കണ്ണിന് താഴെയും ആഴത്തിലുള്ള മുറിവുണ്ട്. സംഭവത്തിൽ സഹപാഠിയായ കിഷോ൪ (20) നെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. മർദ്ദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix