Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: attappadi

അട്ടപ്പാടിയില്‍ കര്‍ഷകന്‍ ജീവനൊടുക്കി, തണ്ടപ്പേര്‍ ലഭിക്കാത്തതിനാലാണ് ആത്മഹത്യയെന്ന് പരാതിയുമായി കുടുംബം

പാലക്കാട്: അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷന്‍ ആത്മഹത്യ ചെയ്തതായി പരാതിയുമായി കുടുംബം. പുലിയറ സ്വദേശി പി.കെ ഗോപാലകൃഷ്ണനാണ് ആത്മഹത്യ ചെയ്തത്. കീടനാശിനി കുടിച്ച് മരിച്ച നിലയിലാണ് അട്ടപ്പാടിയിലുള്ള സഹോദരനോട് ആത്മഹത്യ ചെയ്യുന്നതിനായി വിഷം കഴിച്ചുവെന്ന് ഗോപാലകൃഷ്ണന്‍ ഫോണില്‍ വിളിച്ച് പറയുകയായിരുന്നു. കാലിലെ അസുഖത്തിന് ചികിത്സക്ക് പണം കണ്ടെത്താന്‍ കഴിയാത്തതും ബാങ്കിലെ ലോണ്‍ ജപ്തി നടപടിയായതിനാല്‍ ഭൂമി വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും തണ്ടപ്പേര്‍ കിട്ടാത്തതിനാല്‍ വില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന്റെ മനോവിഷമത്തിലായിരുന്നു ഗോപാലകൃഷ്ണനെന്നാണ് സഹോദരന്‍ പ്രഭാകരന്‍ പറയുന്നത്. എന്നാല്‍ മൂപ്പില്‍ നായരുടെ […]
Read more

അട്ടപ്പാടിയില്‍ കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം: വനം വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

പാലക്കാട്: കടുവ സെന്‍സസിനിടെയുണ്ടായ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം. സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. മുള്ളി വനമേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുതൂരില്‍ കഴിഞ്ഞ ദിവസം അഞ്ചംഗ വനപാലക സംഘം കാട്ടില്‍ കുടുങ്ങിയിരുന്നു. ഇതേ മേഖലയിലാണ് ഇന്നത്തെയും സംഭവം.
Read more

അട്ടപ്പാടിയിലെ കാട്ടാന ആക്രമണം: കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കാതെ പോസ്റ്റ്‌മോര്‍ട്ടം അനുവദിക്കില്ല

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തെ തുടര്‍ന്നുണ്ടായ മരണത്തില്‍ വന്‍ പ്രതിഷേധം. ഇന്നലെ ശാന്തകുമാര്‍ എന്നയാള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം. കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കാതെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ കാട്ടാന ആക്രമണത്തില്‍ മേഖലയില്‍ നാല് പേരാണ് മരിച്ചത്.ഇന്നലെയാണ് തേക്കുവട്ട സ്വദേശി ശാന്തകുമാര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. താവളം- മുള്ളി റോഡിലാണ് സംഭവം. ശാന്തകുമാര്‍ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കാട്ടാന റോഡില്‍ നില്‍ക്കുന്നത് ഇദ്ദേഹം കണ്ടിരുന്നില്ല. ശാന്തകുമാറിനെ […]
Read more

യുവാവിനെ കെട്ടിയിട്ട് മർദിച്ച സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരി​ഗണിക്കും

പാലക്കാട്: യുവാവിനെ കെട്ടിയിട്ടു മർദിച്ച സംഭവത്തിൽ ജാമ്യാപേക്ഷ ഇന്ന്. അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ അർധ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ മർദനമേറ്റ യുവാവ് ഇന്ന് കോടതിയിൽ ഹാജരാകും. സിജുവിനെ വിശദമായി കേട്ട ശേഷമായിരിക്കും റിമാൻഡിൽ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. ജൂൺ 11 വരെയാണ് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതി പ്രതികളെ റിമാൻഡ് ചെയ്തത്. മെയ് 24 ന് ശനിയാഴ്ചയായിരുന്നു പ്രതികളായ ഷോളയൂർ സ്വദേശി റെജിൻ മാത്യുവും ആലപ്പുഴ സ്വദേശി വിഷ്ണുദാസും ചേർന്ന് ചിറ്റൂർ ആദിവാസി […]
Read more

അട്ടപ്പാടിയിൽ യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; രണ്ട് പേർ പിടിയിൽ

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. ഷോളയൂർ സ്വദേശികളായ വിഷ്ണു, റെജില്‍ എന്നിവരെയാണ് അഗളി പോലീസ് പിടികൂടിയത്. പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. അഗളി പഞ്ചായത്തിലെ ചിറ്റൂർ ഉന്നതിയിലെ വേണുവിന്റെ മകൻ സിജു(19)വിനാണ് മർദനമേറ്റത്. സിജു കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. 24ന്‌ ചിറ്റൂർ പോത്തുപ്പാടിയിലാണ് സംഭവം. മിൽമയുടെ പാൽ ശേഖരിക്കാൻ കരാറെടുത്ത പിക്കപ് വാനിന്‌ തടസ്സമുണ്ടാക്കി എന്നാരോപിച്ചായിരുന്നു […]
Read more

Recent News

Advertisement
WhiteswanTV Footer