ഭാര്യയോട് സംസാരിച്ചതിന്റെ പേരിൽ അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമം
തിരുവനന്തപുരം: ഭാര്യയോട് സംസാരിച്ചതിന്റെ പേരിൽ അയൽവാസിയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. വെട്ടുകാട് സ്വദേശി ജോസ് അലോഷ്യസാണ് അയൽവാസിയായ ഗോഡ്ഫ്രിയെ ആക്രമിച്ചത്. സംഭവത്തിൽ ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ജോസിന്റെ ഭാര്യയും ഗോഡ്ഫ്രിയും തമ്മിൽ സംസാരിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. വെട്ടുകാട് പള്ളിക്ക് സമീപം കടൽത്തീരത്ത് നിൽക്കുകയായിരുന്ന ഗോഡ്ഫ്രിയെ വെട്ടുകത്തിയുമായി എത്തിയ ജോസ് ആക്രമിക്കുകയായിരുന്നു. പ്രതി വരുന്നത് കണ്ട് ഗോഡ്ഫ്രി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി വെട്ടാൻ […]
Read more