Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Autorickshaw

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ്; ഡ്രൈവറുടെ സമയോചിത ഇടപെടലിൽ അപകടം ഒഴിവായി

കാസർകോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ് കയറിയത് യാത്രക്കാരെയും ഡ്രൈവറെയും പരിഭ്രാന്തരാക്കി. ചേവാറിൽ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഓട്ടോ ഓടിച്ചുകൊണ്ടിരിക്കെ പാമ്പ് ഡ്രൈവർ പിയൂസിന്റെ കൈയിലൂടെ ശരീരത്തിലേക്ക് ഇഴഞ്ഞുകയറി. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ അദ്ദേഹം ഉടൻ വാഹനം സുരക്ഷിതമായി നിർത്തി പാമ്പിനെ പുറത്തേക്ക് എറിഞ്ഞു. ഓട്ടോറിക്ഷയിൽ യാത്രക്കാരും ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല. പാമ്പിനെ പുറത്തേക്ക് എറിഞ്ഞതിന് പിന്നാലെ അത് വീണ്ടും ഓട്ടോറിക്ഷയുടെ അടിയിലേക്ക് കയറി. തുടർന്ന് സ്നേക്ക് റെസ്ക്യൂ ടീമിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സംഘം പാമ്പിനെ സുരക്ഷിതമായി പിടികൂടി. […]
Read more

ഓട്ടോറിക്ഷകളിൽ മീറ്റര്‍ ഇട്ടില്ലെങ്കില്‍ പണം നല്‍കേണ്ട!’; നടപടിയുമായി എംവിഡി

കൊച്ചി: മീറ്റര്‍ ഇടാത്ത ഓട്ടോറിക്ഷകള്‍ക്കെതിരെ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സ്റ്റിക്കര്‍ പതിപ്പിച്ചിട്ടും മീറ്റര്‍ ഇടാതെ സര്‍വീസ് നടത്തിയാല്‍ പെര്‍മിറ്റ് റദ്ദാക്കും. ഓട്ടോറിക്ഷകള്‍ അമിത കൂലി വാങ്ങുന്നു എന്ന പരാതിയെ തുടര്‍ന്നാണ് നടപടി. മാര്‍ച്ച് ഒന്നുമുതല്‍ മീറ്റര്‍ ഇടാതെ വാഹനം ഓടിച്ചാല്‍ പണം നല്‍കരുതെന്ന് എംവിഡി നിര്‍ദേശം. ഓട്ടോറിക്ഷാ തൊഴിലാളികള്‍ അമിതമായി പണം ഈടാക്കുന്നുവെന്നും മീറ്റര്‍ ഇടാതെ ഓടുന്നുവെന്നുമെല്ലാമുള്ള ഒട്ടേറെ പരാതികളാണ് മോട്ടോര്‍ വാഹനവകുപ്പിനും പോലീസിനും ലഭിക്കുന്നത്. മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട […]
Read more

ഓട്ടോറിക്ഷ സ്റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായി

കോര്‍പ്പറേഷന്‍, നഗരസഭാ പ്രദേശങ്ങളില്‍ നിന്ന് യാത്ര എടുക്കരുതെന്ന നിബന്ധനയോടെ ഓട്ടോറിക്ഷ സ്റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായി. അഞ്ചുവര്‍ഷത്തേക്ക് 1500 രൂപയാണ് സംസ്ഥാന പെര്‍മിറ്റ് ഫീസ്. നിലവില്‍ ജില്ലാ പെര്‍മിറ്റിന് 300 രൂപയാണ്. യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോകുകയും മടങ്ങുകയും ചെയ്യാം. നഗരപ്രദേശങ്ങളില്‍ യാത്രക്കാരെ ഇറക്കിയാല്‍ കാലിയായി മടങ്ങണം. സി.ഐ.ടി.യു. കണ്ണൂര്‍ മാടായി യൂണിറ്റ് നല്‍കിയ അപേക്ഷയില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ചേര്‍ന്ന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗമാണ് ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കാന്‍ തീരുമാനിച്ചത്. ഇതിനെ ഒരു വിഭാഗം എതിര്‍ത്തതിനെത്തുടര്‍ന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix