എനിക്ക് 32 വയസ്, പ്രായ വ്യത്യാസം 9; കുറവുകളെ തോൽപ്പിച്ച് ഒന്നായ മിഥൂട്ടിയും പാർവതിയും
ജിത്തു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി എത്തിയ ആവേശം എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് മിഥൂട്ടി എന്ന മിഥുൻ സുരേഷ്. രംഗണ്ണന്റെ പിള്ളേരെ വിറപ്പിച്ച് കയ്യടി നേടിയ കുട്ടേട്ടൻ എന്ന കഥാപാത്രത്തെയാണ് മിഥുൻ അവതരിപ്പിച്ചത്. സിനിമയ്ക്ക് മുൻപും ശേഷവും സോഷ്യൽ മീഡിയയിൽ സജീവമായ മിഥുന്റെ വിവാഹം ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ പാർവതിയാണ് മിഥുന്റെ ഭാര്യ. രണ്ട് വർഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ആ പ്രണയത്തെ […]
Read more