Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്ന് സോണിയ ഗാന്ധി; ആദ്യ പോസ്റ്റ് പുറത്തിറങ്ങാനിരിക്കുന്ന ഓർമപ്പുസ്തകം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: യുവാക്കൾക്കിടയിൽ ഏറെ പ്രചാരമുള്ള സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്ന് കോൺഗ്രസ് മുൻ അധ്യക്ഷയും രാജ്യസഭാംഗവുമായ സോണിയ ഗാന്ധി. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ യുവജനങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും പങ്ക് നിർണായകമാകുന്ന സാഹചര്യത്തിലാണ് 79കാരിയായ സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിലെത്തിയതെന്നത് ശ്രദ്ധേയമാണ്.

കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായ സോണിയ ഗാന്ധി ബുധനാഴ്ചയാണ് അക്കൗണ്ട് ആരംഭിച്ചത്. പുറത്തിറങ്ങാനിരിക്കുന്ന ഓർമപ്പുസ്തകമായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ ആണ് ആദ്യ പോസ്റ്റായി പങ്കുവെച്ചത്. പുസ്തകവുമായി നിൽക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ 2,500ലേറെ പേർ സോണിയ ഗാന്ധിയുടെ അക്കൗണ്ട് പിന്തുടരുന്നുണ്ട്.

പുസ്തകത്തെക്കുറിച്ചുള്ള ഹ്രസ്വ വിഡിയോയും ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. “‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ ആദ്യ ദൃശ്യം നിങ്ങളുമായി പങ്കുവെക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷവും നന്ദിയുമുണ്ട്. സ്നേഹം, ഉത്തരവാദിത്തം, നഷ്ടം, സ്വന്തമെന്ന് തോന്നുന്ന ഒരിടം കണ്ടെത്താനുള്ള യാത്ര എന്നിവയുടെ കഥയാണിത്. പുസ്തകം നിങ്ങളുമായി പങ്കുവെക്കാൻ കാത്തിരിക്കുകയാണ്,” എന്നാണ് സോണിയ ഗാന്ധി വിഡിയോയിൽ പറയുന്നത്. നവംബറിലാണ് പുസ്തകം പുറത്തിറങ്ങുക.

നിലവിൽ മൂന്ന് അക്കൗണ്ടുകളെ മാത്രമാണ് സോണിയ ഗാന്ധി പിന്തുടരുന്നത്. കോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടിനൊപ്പം മകൻ രാഹുൽ ഗാന്ധിയുടെയും മകൾ പ്രിയങ്ക ഗാന്ധിയുടെയും അക്കൗണ്ടുകളാണ് പിന്തുടരുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix