Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: awarness programme

ലഹരിക്കെതിരെ സന്ദേശമുയർത്തി ഫെഫ്ക പി.ആർ.ഓ യൂണിയൻ സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തിൻ്റെ വിജയികളെ പ്രഖ്യാപിച്ചു…

കൊച്ചി: ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മലയാള ചലച്ചിത്ര മേഖലയിലെ പി.ആർ.ഓമാരുടെ കൂട്ടായ്മയായ ഫെഫ്ക പി.ആർ.ഓ യൂണിയൻ നടത്തിയ ഹ്രസ്വചിത്ര മത്സരത്തിൻ്റെ വിജയികളെ പ്രഖ്യാപിച്ചു. ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന, പരമാവധി 2 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് മത്സരത്തിന് പരിഗണിച്ചത്. വന്ന നിരവധി ചിത്രങ്ങളിൽനിന്നും ഡോ.പ്രകാശ് പ്രഭാകർ സംവിധാനം ചെയ്ത പാഠം ഒന്ന്, ആദർശ്. എസ് സംവിധാനം ചെയ്ത ടൂ ഷേഡ്സ് ഓഫ് ലൈഫ്, അഭി കൃഷ്ണ സംവിധാനം ചെയ്ത സ്റ്റേ ഹൈ ഓൺ ലൈഫ് എന്നീ ചിത്രങ്ങളാണ് […]
Read more

ലഹരിയുടെ അപായ മുനമ്പിൽ നിന്നും കേരളത്തെ രക്ഷിക്കാൻ ഒന്നിക്കുക: എൻ എസ് കെ ഉമേഷ്

കാക്കനാട്: ലഹരിയുടെ അപായ മുനമ്പിലായ കേരളത്തെ ലഹരിമുക്തമാക്കി രക്ഷിച്ചെടുക്കാൻ ഏവരും ഒറ്റക്കെട്ടായി പോരാടണമെന്ന് ജില്ലാ കളക്ടർ എൻ. എസ്.കെ ഉമേഷ് പറഞ്ഞു. ലഹരിക്കെതിരെ കേന്ദ്ര സർക്കാർ പദ്ധതിയായ “നശാ മുക്ത് ഭാരത് അഭിയാൻ” പ്രോഗ്രാമിൻ്റെ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ. ലഹരിയിൽ ഒടുങ്ങേണ്ടവരല്ല നാം. നമ്മുടെ ഉണർവിനെ കൊടുത്തിക്കളയുന്ന എല്ലാ ലഹരികളോടും നമുക്ക് ‘”നോ ” പറയണം. ലഹരിക്കൂട്ടിൽപ്പെട്ടവരെ തിരികെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരണം. ലഹരിയുടെ അടിമത്തം സമൂഹത്തിൻ്റെ സമ്പൂർണ്ണ നാശത്തിലേക്കാണ് വഴിതെളിക്കുന്നത്. സമൂഹം ഒറ്റക്കെട്ടായി […]
Read more

വീട്ടിലെ പ്രസവം: മനപൂർവമായ നരഹത്യ: മന്ത്രി വീണാ ജോർജ്

കൊച്ചി: മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോ​ഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സംഭവത്തെ മനപൂർവമല്ലാത്ത നരഹത്യ എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. ചില കാര്യങ്ങൾ ബോധപൂർവ്വം മറച്ചുവെയ്ക്കുകയാണെന്നും ഗൗരവമുള്ള വിഷയമാണെന്നും വീണാ ജോർജ് പ്രതികരിച്ചു. കേരളത്തിൽ ഒരു ലക്ഷം പ്രസവം നടക്കുമ്പോൾ 19 അമ്മമാരാണ് മരണപ്പെടുന്നത്. 19 ലേക്ക് എത്തിയത് വലീയ പ്രയത്നംത്തിലൂടെയാണെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തെ തുടർന്ന് വിഷയത്തിൽ എല്ലാവരെയും പങ്കെടുപ്പിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണമെന്നും മന്ത്രി പറഞ്ഞു.
Read more

തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം: നിര്‍ണായക ഇടപെടലുമായി വനിത ശിശു വികസന വകുപ്പ്

തിരുവനന്തപുരം: സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍ പോഷ് നിയമത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ജെന്‍ഡര്‍ പാര്‍ക്കിന്റെ സഹായത്തോടുകൂടി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആദ്യഘട്ടമായി സിനിമാ വ്യവസായത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള 60 പേരെ ഉള്‍പ്പെടുത്തിയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 3 വ്യാഴാഴ്ച രാവിലെ 11 മണിക്ക് മസ്‌കറ്റ് ഹോട്ടലില്‍ വച്ച് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിക്കും. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ […]
Read more

ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള സ്വയം പരിചരണ ഗൈഡ് പുറത്തിറക്കി

കൊച്ചി: ഈ വര്‍ഷത്തെ ലോക ഓട്ടിസം ബോധവല്‍ക്കണ ദിനമായ ഏപ്രില്‍ രണ്ടിന്‍റെ പ്രമേയമായ ‘സെലബ്രേറ്റ് ഡിഫറന്‍സസ്’ എന്ന പശ്ചാത്തലത്തിലുള്ള മുഗ്ധ കല്‍റയുടെ പുസ്തകം ബെംഗളൂരുവില്‍ നടത്തിയ ഇന്ത്യ ഇന്‍ക്ലൂഷന്‍, ഇന്ത്യന്‍ ന്യൂറോഡൈവേഴ്സിറ്റി ഉച്ചകോടിക്കിടെ പുറത്തിറക്കി. കുടുംബങ്ങള്‍ക്കും വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ സഹായകമായ രീതിയിലാണ് ഐ സീ യു, ഐ ഗെറ്റ് യു: ദി സെല്‍ഫ്-കെയര്‍ ഗൈഡ് ഫോര്‍ സ്പെഷ്യല്‍ നീഡ്സ് പാരന്‍റ്സ്’ എന്ന പുസ്തകം മുഗ്ധ കല്‍റ അവതരിപ്പിച്ചിരിക്കുന്നത്. ഓട്ടിസം ബാധിച്ച വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും […]
Read more

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളുടെ ഫലമായി ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് ഉണ്ടായിട്ടുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതായത് അത്രയും ശതമാനം ആന്റിബയോട്ടിക്കുകള്‍ ആവശ്യമില്ലാതെ കഴിച്ചിരുന്നത് നിര്‍ത്തലാക്കുവാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സാധിച്ചു. മെഡിക്കല്‍ സ്റ്റോറുകള്‍ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു. ജനങ്ങള്‍ക്ക് അത് വിളിച്ചറിയിക്കാവുന്ന ടോള്‍ ഫ്രീ നമ്പര്‍ നല്‍കുകയും അവബോധം ശക്തമാക്കുകയും ചെയ്തു. […]
Read more

മാതാപിതാക്കള്‍ക്കുള്ള തുല്യ ഉത്തരവാദിത്തത്തെ കുറിച്ച് ദക്ഷിണേന്ത്യക്കാര്‍ കൂടുതല്‍ ബോധവാന്‍മാര്‍

കൊച്ചി:മാതാപിതാക്കള്‍ക്കുള്ള തുല്യ ഉത്തരവാദിത്തത്തെ കുറിച്ച് ദക്ഷിണേന്ത്യയിലെ പിതാക്കന്‍മാര്‍ രാജ്യത്തിന്‍റെ മറ്റു മേഖലകളിലുളളവരേക്കാള്‍ കൂടുതല്‍ ബോധവാന്‍മാരാണെന്ന് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സിന്‍റെ ഗുഡ്നൈറ്റ് നടത്തിയ സര്‍വേ ചൂണ്ടിക്കാട്ടുന്നു. പാരന്‍റിങ് എന്നത് മാതാപിതാക്കളുടെ തുല്യ ഉത്തരവാദിത്തമാണെന്ന് ദേശീയ തലത്തില്‍ 95 ശതമാനം പിതാക്കന്‍മാരും ചൂണ്ടിക്കാട്ടുന്നു. പിതാക്കന്‍മാര്‍ കുട്ടികളെ വളര്‍ത്തുന്ന കാര്യത്തില്‍ കുറഞ്ഞ തോതില്‍ മാത്രം ഇടപെടുന്നവരാണെന്ന തെറ്റിദ്ധാരണ മാറ്റുന്ന രീതിയില്‍ കൂടിയാണ് ഫാദേഴ്സ് ഡേ അടുത്തു വരുന്ന സാഹചര്യത്തില്‍ രാജ്യത്തെ മുന്‍നിര ഗാര്‍ഹിക പ്രാണിനാശിനി ബ്രാന്‍ഡായ ഗുഡ്നൈറ്റ് നടത്തിയ ‘ഒരു കൊതുക്, […]
Read more

Recent News

Advertisement
WhiteswanTV Footer