Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: BALUSSERY

ഉത്സവ എഴുന്നെള്ളിപ്പിനിടെ ‘ബാലുശ്ശേരി ഗജേന്ദ്രൻ’ ചരിഞ്ഞു

കോഴിക്കോട്: മലപ്പുറത്ത് ക്ഷേത്ര ഉത്സവത്തിൻ്റെ എഴുന്നെള്ളിപ്പിന് എത്തിച്ച ‘ബാലുശ്ശേരി ഗജേന്ദ്രൻ’ ചരിഞ്ഞു. ബാലുശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയാണ് ഗജേന്ദ്രൻ. നെറുങ്കൈതക്കോട്ട ശാസ്താക്ഷേത്രത്തിലെ പാട്ടുത്സവത്തിനിടെ ആന കുഴഞ്ഞു വീഴുകയായിരുന്നു. നിലവിൽ ക്ഷേത്ര വളപ്പിൽ തന്നെയാണ് ആനയുടെ ശരീരം. വനം വകുപ്പ് എത്തി മറ്റ് നടപടിക്രമങ്ങൾക്ക് ശേഷം ശവ സംസ്കാരത്തിനായി മാറ്റും. കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലെ ഉത്സവങ്ങളിൽ നിറ സാന്നിധ്യമായിരുന്നു ഗജേന്ദ്രൻ. പൊതുവേ ആനകൾ കുറവുള്ള മലബാർ ജില്ലകളിലെ ഉത്സവങ്ങളിൽ ഗജേന്ദ്രനെയാണ് കൂടുതൽ ക്ഷേത്രങ്ങളും എഴുന്നെള്ളിപ്പിന് എത്തിച്ചിരുന്നത്.
Read more

ബാലുശ്ശേരി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ പഠന ക്യാമ്പ് ആരംഭിച്ചു

കോഴിക്കോട്: വി.എച്ച്.എസ്.ഇ വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥികൾക്കായി പഠന ക്യാമ്പ് ആരംഭിച്ചു. വി.എച്ച്.എസ്.ഇ വടകര റീജിയൻ നടപ്പിലാക്കി വരുന്ന ‘എഡ്യൂലീഡ് – ഇൻ്റൻസീവ് കോച്ചിംഗ് ഫോർ പബ്ലിക് എക്സാം മാർച്ച്‌ 2026 എന്ന പ്രത്യേക പരീക്ഷ പരിപാലന പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പി ടി എ പ്രസിഡന്റ് ശ്രീ വിജേഷ് പി വി യുടെ അധ്യക്ഷതയിൽ ബാലുശ്ശേരി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഇസ്മ‌യിൽ കുറുമ്പോയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂളിൽ നടത്തിവരുന്ന സീരിസ് ടെസ്റ്റിൽ ഉന്നതമാർക്ക് […]
Read more

അപകടം തുടർക്കഥയായിട്ടും പരിഹാരമില്ല; യാത്രക്കാർക്ക് പേടിസ്വപ്നമായി നന്മണ്ട 14/4 ലെ വളവ്

കോഴിക്കോട്: കോഴിക്കോട്‌-ബാലുശ്ശേരി പാതയിൽ അപകടമേഖലയായി മാറുന്ന നന്മണ്ട 14/4 ലെ വളവ് നിവർത്താൻ താത്കാലിക സംവിധാനം ഒരുക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇനിയും പരിഗണിച്ചില്ല. മിനി പാണമ്പ്ര എന്നറിയപ്പെടുന്ന 14/4ലെ കൊടുംവളവ് യാത്രക്കാർക്ക് ഭീഷണിയായി മാറുകയാണ്. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്നു പറയുന്നു. നന്മണ്ട ചെമ്പടിച്ച അമ്പലത്തിന്റെ അടുത്ത് നിന്നും നേരെ ബാലുശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് കൊടുംവളവ് എത്തുമ്പോഴേ വേഗം കുറയ്ക്കേണ്ടതുള്ളൂ. അങ്ങനെ വേഗം കുറയ്ക്കുന്നവരും ചെന്നുപെടുന്നത് അപകടത്തിലേക്ക് തന്നെയാണെന്ന് നാട്ടുകാർ പറയുന്നു. റോഡ് […]
Read more

ബാലുശ്ശേരിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

കോഴിക്കോട്: ബാലുശ്ശേരിയിൽ വാഹനാപകടം. താമരശ്ശേരിയിൽ നിന്നും കൊയിലാണ്ടിക്ക് പോവുകയായിരുന്ന അർച്ചന ബസ് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്കേറ്റു. രമേശനാണ് അപകടത്തിൽപ്പെട്ടത്. ഇയാൾ ബാലുശ്ശേരി മുക്കിൽ സ്വകാര്യ ചിട്ടി കമ്പനിയിലെ കലക്ഷൻ ഏജന്റ് ആണ്. താമരശ്ശേരിയിൽ നിന്നും കൊയിലാണ്ടിക്ക് പോവുകയായിരുന്ന അർച്ചന ബസ്, ബസ് സ്റ്റാൻഡിന് മുൻവശത്ത് വച്ച് ബൈക്കിൽ ഇടിക്കുകയായിരുന്നു. ബസിന്റെ ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ ബസിനുള്ളിലേക്ക് തെറിച്ചുവീണു. അപകടത്തിൽ ഗുരുതര പരുക്ക് പറ്റിയ ബൈക്ക് യാത്രികനെ നാട്ടുകാർ ചേർന്ന് ആണ് ബാലുശ്ശേരി താലൂക്ക് […]
Read more

വ്യാജ വാർത്തയുമായി യുഡിഎഫ് അനുകൂലികൾ

കോഴിക്കോട്: ബാലുശ്ശേരി ബൈപ്പാസ് സ്ഥലം ഏറ്റെടുക്കുന്നതിന് കിഫ്‌ബി വഴി സംസ്ഥാന സർക്കാർ 11.55 കോടി വകയിരുത്തി, ബാലുശ്ശേരി എം എൽ എ സച്ചിൻ ദേവിന്റെ പരിശ്രമ ഫലമായാണ് ഈ ഫണ്ട് ഇവിടേക്ക് എത്തിക്കാൻ സാധിച്ചത് എന്നാൽ ബാലുശ്ശേരി പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിന്റെ ഭാഗമാണെന്നാണ് എന്നാണ് അവകാശം. ഈ കാല മാത്രയും ബൈപ്പാസ് വികസനം തടസ്സപ്പെടുത്തുക മാത്രമാണ് യുഡിഫ് ചെയ്തത് എന്ന് എൽഡിഎഫ് പറയുന്നു. മുഖ്യമന്ത്രിയുടെയും എംഎൽ എ യുടെയും ഫോട്ടോ പോസ്റ്ററിൽ നിന്നും നീക്കം ചെയ്ത് പഞ്ചായത്ത് […]
Read more

ചരിത്രപ്രസിദ്ധമായ ബാലുശ്ശേരി അയ്യപ്പൻ വിളക്ക് മഹോത്സവം ഇന്ന്

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ചരിത്രപ്രസിദ്ധമായ ബാലുശ്ശേരി ശ്രീ അയ്യപ്പ ഭജനമഠത്തിലെ 68-മത് അയ്യപ്പൻ വിളക്ക് മഹോത്സവും പ്രസാദ ഊട്ടും ഇന്ന് ശനിയാഴ്ച (2025 ഡിസംബർ 27 ന് ) നടക്കും. രാവിലെ 11.30 മുതൽ 2 മണി വരെ പ്രസാദഊട്ട് തുടർന്ന് ഉച്ചയ്ക്ക് 3 മണിക്ക് പാല കൊമ്പ് വരവ്, 3.30: പഞ്ചാരിമേളവും സന്നിധിയിൽ നടക്കും വൈകു 6 മണി: ഗജവീരൻ്റേയും , ചെണ്ടമേളത്തിൻ്റെയും , നാദസ്വരത്തിൻ്റെയും , വിഗ്രഹ കാവടിയാട്ടത്തിൻ്റേയും അകമ്പടിയോടെ ഉള്ള താലപ്പൊലി എഴുന്നള്ളത്ത് […]
Read more

എൽഡിഎഫ് കുത്തകയായിരുന്ന ബാലുശ്ശേരി പഞ്ചായത്ത് പിടിച്ചെടുത്ത് യുഡിഎഫ്

കോഴിക്കോട് : എൽഡിഎഫ് കുത്തകയായിരുന്ന ബാലുശ്ശേരി പഞ്ചായത്ത് പിടിച്ചെടുത്ത് യുഡിഎഫ്. 18 വാർഡുകളിലായി നടന്ന മത്സരത്തിൽ ഏഴുവാർഡുകളിൽ വിജയിച്ചാണ് 50 വർഷത്തെ എൽഡിഎഫ് കോട്ട തകർത്ത് യുഡിഎഫ് ഭരണം പിടിച്ചത്. ആറു സീറ്റുകളിൽ എൽഡിഎഫും രണ്ട് സീറ്റുകളിൽ എൻഡിഎയും മൂന്നു സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർഥികളും വിജയിച്ചു. കോഴിക്കോട് കോർപറേഷനിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 28 സീറ്റുകളിൽ ലീഡുമായി എൽഡിഎഫും 26 സീറ്റുകളിൽ ലീഡുമായി യുഡിഎഫും മുന്നേറിക്കൊണ്ടിരിക്കുകയാണ്.
Read more

നടുവണ്ണൂരിൽ കുറുക്കന്റെ ആക്രമണത്തിൽ യുവാക്കള്‍ക്ക് പരിക്ക്

കോഴിക്കോട്: നടുവണ്ണൂർ വാകയാട് യുവാക്കള്‍ക്കു നേരെ കുറുക്കന്റെ ആക്രമണം. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന രണ്ടുപേര്‍ക്ക് കടിയേറ്റു. കാലിനും കൈക്കും പരിക്കുണ്ട്. തുരുത്തിയാട് പുത്തൂര്‍വയല്‍ സ്വദേശി പ്രവീണ്‍കുമാര്‍, രാജേഷ് കുമാര്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. വാകയാട് അങ്ങാടിക്ക് സമീപത്തെ വീട്ടില്‍ ജോലിക്കെത്തിയതായിരുന്നു ഇവര്‍. രാവിലെ ചായ കുടിച്ചശേഷം കൈ കഴുകുന്നതിനിടെ കുറുക്കന്‍ ആക്രമിക്കുകയായിരുന്നു. കടിയേറ്റ ഇവര്‍ നിലത്തുവീണിട്ടും കുറുക്കന്‍ ആക്രമണം തുടര്‍ന്നു. ബഹളംകേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും കുറുക്കൻ ഓടി മറഞ്ഞു. ഇരുവരും ബാലുശ്ശേരി ഹെല്‍ത്ത് സെന്ററില്‍ പ്രാഥമിക ചികിത്സതേടിയ ശേഷം കോഴിക്കോട് […]
Read more
Advertisement
WhiteswanTV Footer