Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: bengaluru

ബെംഗളൂരുവിൽ കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് 6 പേർ മരിച്ചു

ബെംഗളൂരുവിൽ കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് 6 പേർ മരിച്ചു . ടി.ബേഗൂരുവിന് സമീപമാണ് അപകടമുണ്ടായത്. ബെംഗളൂരുവില്‍ നിന്ന് തുമകുരുവിലേക്ക് പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണ് വോൾവോ കാറിന് മുകളിലേക്ക് മറിഞ്ഞത്. അപകടത്തെ തുടർന്ന് കാറിലുണ്ടായിരുന്ന 6 പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ക്രെയിനുകൾ ഉപയോഗിച്ച് കണ്ടെയ്നർ ലോറിയെ കാറിന് മുകളിൽ നിന്നും മാറ്റി. അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നെലമംഗല സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read more

‘കാന്താര’ സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു

ബംഗളൂരു: കാന്താര സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ ആറ് പേര്‍ക്കാണ് പരുക്കേറ്റത്. കൊല്ലൂരിനടുത്തുള്ള ജഡ്കലില്‍ വച്ച് ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. 20 പേര്‍ സഞ്ചരിച്ച മിനിബസ് തലകീഴായി മറിയുകയായിരുന്നു. കാന്തരയുടെ രണ്ടാം ഭാഗത്തിലെ ജൂനിയര്‍ ആര്‍ടിസ്റ്റുകളാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read more

മലയാളി യുവാവ് ബെംഗളൂരുവില്‍ മരിച്ചനിലയില്‍

മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു(27) ആണ് മരിച്ചത്. റോഡരികില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു അനന്തുവിനെ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൈത്തണ്ടയിലെ മുറിവാണ് മരണകാരണം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
Read more

കേരളത്തിന് 2 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ; കൊച്ചുവേളി– ബെംഗളൂരു, ശ്രീനഗർ– കന്യാകുമാരി പരിഗണനയിൽ

കേരളത്തിനു 2 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അനുവദിക്കാൻ സാധ്യത. കൊച്ചുവേളി– ബെംഗളൂരു, ശ്രീനഗർ– കന്യാകുമാരി സർവീസുകളാണു റെയിൽവേ ബോർഡിന്റെ പരിഗണനയിലുള്ളത്. കന്യാകുമാരിയിൽ നിന്നു കൊങ്കൺ വഴിയാകും ശ്രീനഗർ വന്ദേഭാരത് സർവീസ് നടത്തുക. ശ്രീനഗറിനു തൊട്ടടുത്തുള്ള ബഡ്ഗാം സ്റ്റേഷൻ വരെ ആഴ്ചയിൽ 3 ദിവസമായിരിക്കും സർവീസ്. ഉധംപുർ– ശ്രീനഗർ– ബാരാമുള്ള റെയിൽപാത ഡിസംബറിൽ കമ്മിഷൻ ചെയ്യുന്നതോടെ സർവീസ് തുടങ്ങും. ബെമലിന്റെ ബെംഗളൂരു ഫാക്ടറിയിലാണു വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമാണം പുരോഗമിക്കുന്നത്. ഡിസംബറോടെ 10 ട്രെയിനുകളുടെ നിർമാണം പൂർത്തിയാകും. രാജധാനി […]
Read more

രാജ്യത്തിന്റെ സ്വപ്‌നപദ്ധതി ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ ആദ്യമൊഡ്യൂള്‍ 2028 ഓടെ

ബെംഗളുരു:ഇന്ത്യയുടെ സ്വപ്നപദ്ധതിയായ സ്വന്തം സ്‌പേസ് സ്റ്റേഷനായ ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ ആദ്യമൊഡ്യൂള്‍ 2028 ഓടെ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്.നാസയുടെ സ്‌പേസ് സയന്റിസ്റ്റ് സുനിതാ വില്യംസ് ബഹിരാകാശത്ത് കുടുങ്ങിയതടക്കമുള്ളവ പാഠമാക്കിയാകും ഗഗന്‍യാന്‍ പദ്ധതിയുടെ ഡിസൈന്‍. ഐഎസ്ആര്‍ഒയും നാസയും സംയുക്തമായി വിക്ഷേപിക്കുന്ന നൈസാര്‍ എന്ന ഉപഗ്രഹത്തിന്റെ തകരാറുകള്‍ പരിഹരിച്ച് ഈ മാസം അവസാനത്തോടെ ഇന്ത്യയിലെത്തിക്കുമെന്നും എസ് സോമനാഥ് വ്യക്തമാക്കി. നമ്മുടെ സ്വന്തം സ്‌പേസ് സ്റ്റേഷന്‍ എന്ന സ്വപ്നപദ്ധതിയുടെ നിര്‍മ്മാണവും ലോഞ്ചിന്റേയും ആദ്യഘട്ടം 2028ല്‍ ചെയ്യണമെന്നാണ് പദ്ധതിയിടുന്നത്. 2035ഓടെ […]
Read more

ആമസോണില്‍ ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്യ്ത പാക്കേജില്‍ പാമ്പ്‌

ബെംഗളൂരുവിലെ ദമ്പതികൾ ഞായറാഴ്ച ആമസോണിൽ ഓൺലൈനായി ഓർഡർ ചെയ്ത പാക്കേജിൽ പാമ്പിനെ കണ്ടെത്തി.സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാരായ ദമ്പതികൾ ഓൺലൈനിൽ ഒരു എക്‌സ്‌ബോക്‌സ് കൺട്രോളറാണ് ഓർഡർ ചെയ്‌തത്.എന്നാൽ പാക്കേജിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ട് ഇവർ ഞെട്ടി.വിഷമുള്ള പാമ്പ് ഭാഗ്യവശാൽ പാക്കേജിംഗ് ടേപ്പിൽ കുടുങ്ങിയതിനാൽ അപകടമുണ്ടായില്ല.ദമ്പതികൾ ഇതിൻ്റെ ഒരു വീഡിയോ റെക്കോർഡ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ അത് പങ്കുവെക്കുകയും ചെയ്തു
Read more

കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ കൊലക്കേസില്‍ അറസ്റ്റില്‍

ബംഗളുരു:കന്നഡ സിനിമയിലെ സൂപ്പര്‍ താരം ദര്‍ശന്‍ കൊലക്കേസില്‍ അറസ്റ്റില്‍.ബംഗളുരുവിലെ സോമനഹള്ളിയില്‍ കഴിഞ്ഞ ദിവസം രേണുക സ്വാമി എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് താരം അറസ്റ്റിലായത്.സോമനഹള്ളിയില്‍ ഒരു പാലത്തിന്റെ താഴെ ആണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ആദ്യം ആത്മഹത്യ എന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. മൈസൂരില്‍ വച്ചാണ് ദര്‍ശന്‍ അറസ്റ്റിലായത്. ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമിയുടെ കൊലപാതകം ബംഗളൂരുവിലെ ലോക്കല്‍ പോലീസ് അന്വേഷിക്കുകയായിരുന്നു. രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ ചോദ്യം ചെയ്തപ്പോഴാണ് ദര്‍ശന്റെ പേരു […]
Read more

രാമേശ്വരം കഫേ സ്ഫോടനക്കേസിലെ മുഖ്യപ്രതികള്‍ പിടിയിൽ

ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനക്കേസിലെ മുഖ്യപ്രതികള്‍ പിടിയിൽ. പശ്ചിമ ബംഗാളിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നിവർ പിടിയിലായത്. സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകരാണ് ഇരുവരും. പ്രതികള്‍ വ്യാജ പേരുകളില്‍ കൊല്‍ക്കത്തയില്‍ കഴിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ കൊല്‍ക്കത്തയില്‍ നിന്ന് എന്‍ഐഎ സംഘം പിടികൂടിയത്. പ്രതികളെ പിടികൂടുന്നതിന് കേരള പൊലീസും എന്‍ഐഎയ്ക്ക് ആവശ്യമായ സഹായം നല്‍കി. പ്രതികളെ പിടികൂടാൻ കേരള, കർണാടക പൊലീസ് സംഘങ്ങളുടെ സജീവസഹകരണം ഉണ്ടായിരുന്നുവെന്ന് എൻഐഎ വ്യക്തമാക്കി.
Read more

രാമേശ്വരം കഫേ സ്ഫോടനക്കേസിലെ മുഖ്യപ്രതികള്‍ പിടിയിൽ

ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനക്കേസിലെ മുഖ്യപ്രതികള്‍ പിടിയിൽ. പശ്ചിമ ബംഗാളിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നിവർ പിടിയിലായത്. സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകരാണ് ഇരുവരും. പ്രതികള്‍ വ്യാജ പേരുകളില്‍ കൊല്‍ക്കത്തയില്‍ കഴിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ കൊല്‍ക്കത്തയില്‍ നിന്ന് എന്‍ഐഎ സംഘം പിടികൂടിയത്. പ്രതികളെ പിടികൂടുന്നതിന് കേരള പൊലീസും എന്‍ഐഎയ്ക്ക് ആവശ്യമായ സഹായം നല്‍കി. പ്രതികളെ പിടികൂടാൻ കേരള, കർണാടക പൊലീസ് സംഘങ്ങളുടെ സജീവസഹകരണം ഉണ്ടായിരുന്നുവെന്ന് എൻഐഎ വ്യക്തമാക്കി.
Read more

എട്ട് വർഷത്തിനിടയിലെ ഉയർന്ന താപനിലയിൽ ബെംഗളുരു

ബെംഗലുരു:കഠിനമായ അന്തരീക്ഷതാപനിലയിൽ വലഞ്ഞ് ബെംഗലുരു നിവാസികൾ.ചൂടിനൊപ്പം കടുത്ത ജലക്ഷാമവും രുക്ഷം.ബുധനാഴ്ച ബെംഗലുരുവിൽ രേഖപ്പെടുത്തിയ താപനില 36.6 ഡിഗ്രി സെൽഷ്യസ് ആണ്.ചൊവ്വാഴ്ച ഇത് 37.2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. 2016ന് ശേഷമുള്ള ഏറ്റവും ചൂട് കൂടിയ ദിവസമായാണ് ഇതിനെ കാലാവസ്ഥാ വിദഗ്ധർ വിശദമാക്കുന്നത്. എൽനിനോ പ്രതിഭാസമാണ് കർണാടകയെ ചുട്ടുപൊള്ളിക്കുന്നത്.കഴിഞ്ഞ വർഷം എൽ നിനോ സൂചിക 1.5 ആയിരുന്നു ഈ വർഷം ഇത് 1.1 ആയി കുറഞ്ഞിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന കണക്കുകൾ വിശദമാക്കുന്നത്.ബെംഗലുരുവിൽ ഇത്രയും രൂക്ഷമായ നിലയിൽ അന്തരീക്ഷ താപനില എത്തിയത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix