Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: bengaluru

കർണാടകയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു

ബെം​ഗളൂരു: കർണാടകയിലെ ചിത്രദുർ​ഗയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മലയാളി നഴ്‌സിങ്‌ വിദ്യാർത്ഥികൾ മരിച്ചു. കൊല്ലം അഞ്ചൽ സ്വദേശികളായ യാസീൻ (22), അൽത്താഫ് (22) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന നബീൽ എന്ന വിദ്യാർഥി പരിക്കുകളോടെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചിത്രദുർഗ എസ്.ജെ.എം. നഴ്‌സിങ്‌ കോളേജിലെ ഒന്നാം വർഷ വിദ്യാർഥികളാണ് ഇരുവരും. രാത്രിയിൽ ഭക്ഷണം കഴിച്ച് തിരികെ പോകുന്നതിനിടെ ചിത്രദുർഗ ജെ.സി.ആർ. എക്സ്റ്റൻഷനു സമീപം ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ബസുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് […]
Read more

കൊക്കെയ്നുമായി വിദേശ വനിത ബംഗളുരുവിൽ പിടിയിൽ

ബെം​ഗളൂരു: കൊക്കെയ്നുമായി വിദേശ വനിത ബെം​ഗളൂരുവിൽ പിടിയിൽ. 39 കോടി രൂപയുടെ കൊക്കെയ്നുമായാണ് ഡിആർഐ സംഘം യുവതിയെ പിടികൂടിയത്. ദോഹ-ബെംഗളൂരു വിമാനത്തിലെ യാത്രക്കാരിയായിരുന്നു പിടിയിലായ ജെന്നിഫർ അബായ്.
Read more

കർണാടകയിലെ ഏറ്റവും വലിയ ലഹരിവേട്ട; 75കോടിയുടെ എംഡിഎംഎയുമായി വിദേശവനിതകൾ പിടിയിൽ

ബംഗളൂരു: കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയിൽ രണ്ട് വിദേശവനിതകൾ പിടിയിൽ. 75 കോടി രൂപയുടെ എംഡിഎംഎയുമായാണ് യുവതികൾ പിടിയിൽ ആയത്. ബംബ ഫന്റ, അബിഗേയ്ൽ അഡോണിസ് എന്നീ ദക്ഷിണാഫ്രിക്ക സ്വദേശികളാണ് പിടിയിലായത്. ബംഗളുരുവിൽ നിന്ന് അറസ്റ്റിലായ നൈജീരിയൻ സ്വദേശി പീറ്റർ ഇക്കെഡി ബെലോൻവു എന്നയാളിൽ നിന്നാണ് ഇവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇലക്ട്രോണിക് സിറ്റിക്ക് സമീപം നീലാദ്രി നഗറിൽ നിന്നും കസ്റ്റഡിയിൽ എടുത്ത ഇവരുടെ പക്കൽ നിന്നും രണ്ട് പാസ്പോർട്ടുകൾ, നാല് മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു.
Read more

വ്യാജ ഐ പി എസ് തട്ടിപ്പ്; വിപിന്‍ കാര്‍ത്തിക്ക് പിടിയിൽ

മലപ്പുറം: ഐപിഎസ് ഉദ്യോഗസ്ഥൻ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി തട്ടിപ്പ് നടത്തിയ പ്രതി വീണ്ടും പൊലീസ് പിടിയിലായി. മലപ്പുറം ചേലമ്പ്ര സ്വദേശി വിപിൻ കാർത്തിക് എന്ന വിപിൻ വേണുഗോപാലാണ് പൊലീസ് പിടിയിലായത്. പെൺകുട്ടിയോട് സൗഹൃദം നടിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പതിനഞ്ചോളം കേസുകളിൽ പ്രതിയാണ് വിപിൻ വേണു​ഗോപാൽ. നിരവധി തട്ടിപ്പ് നടത്തിയ ഇയാളെയും അമ്മയെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു . കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ബെംഗളൂരു പോലീസിന് കൈമാറും.
Read more

വിഷു അവധി: ‌കേരള, കർണാടക ആർടിസി ബസ് ബുക്കിങ് ഇന്ന് ആരംഭിക്കും

ബെംഗളൂരു: വിഷു അവധിക്കായി നാട്ടിലേക്ക് പോകുന്നവർക്കായി കേരള, കർണാടക ആർടിസി ബസുകളിൽ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും. ഏപ്രിൽ 9 മുതലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് ആരംഭിക്കുന്നത്. വിഷു 14നാണെങ്കിലും 10–13 വരെയുള്ള ദിവസങ്ങളിൽ തിരക്കുണ്ടാകാൻ സാധ്യതയുണ്ട്. ഈസ്റ്റർ യാത്രയ്ക്കുള്ള ബുക്കിങ് അടുത്ത ആഴ്ച തുടങ്ങും. വിഷു, ഈസ്റ്റർ അവധിക്കു കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ വിറ്റു തീർന്നിരുന്നു. പതിവ് സർവീസുകളിലെ ടിക്കറ്റുകൾ തീരുന്നതിനനുസരിച്ച് ഇരു ആർടിസികളും സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് തുടങ്ങും.
Read more

ബംഗളൂരു കടുത്ത ജലക്ഷാമത്തിലേക്ക്; കുടിവെള്ള ഉപഭോഗത്തിന് നിയന്ത്രണം

ബംഗളൂരു: കടുത്ത ജലക്ഷാമത്തെ തുടർന്ന് കുടിവെള്ള ഉപഭോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി ബംഗളൂരു. ഇത് സംബന്ധിച്ച് ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് ഉത്തരവ് പുറത്തിറക്കി. നിർമ്മാണ പ്രവർത്തനങ്ങൾക്കും വാഹനം കഴുകുന്നതിനും പൂന്തോട്ടം നനയ്ക്കുന്നതിനും അലങ്കാര ആവശ്യങ്ങൾക്കും കുടിവെള്ളം ഉപയോഗിക്കുന്നത് ഇനി മുതൽ കർശനമായി വിലക്കിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. നിയമം ലംഘിക്കുന്നവരിൽ നിന്ന് 5000 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും അധികൃതർ അറിയിച്ചു.
Read more

ബെംഗളൂരുവില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം

ബെഗളൂരു: ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. മലപ്പുറം സ്വദേശി ഹര്‍ഷ് ബഷീര്‍, കൊല്ലം സ്വദേശി ഷാഹുല്‍ ഹഖ് എന്നിവരാണ് മരിച്ചത്. ബന്നാര്‍ഘട്ടില്‍ വെച്ചാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.
Read more

എംഡിഎംഎയുമായി ബംഗളൂരുവില്‍ നിന്നെത്തിയ യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: എംഡിഎംഎയുമായി ബംഗളൂരുവില്‍ നിന്നെത്തിയ യുവാക്കള്‍ പിടിയില്‍. മരുതോങ്കര ഉറവുകുണ്ടില്‍ അലന്‍ (24), അടുക്കത്ത് പാറച്ചാലില്‍ ആഷിഖ് (23) എന്നിവരെ പൊലീസ് പിടികൂടിയത്. കുറ്റ്യാടിയില്‍ നിന്നാണ് ഇവരെ റൂറല്‍ എസ്പി യുടെ മേല്‍നോട്ടത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. അലനില്‍ നിന്ന് 74 ഗ്രാമും ആഷിഖിന്റെ പക്കല്‍ നിന്ന് 72 ഗ്രാമും എംഡിഎംഎയുമാണ് പിടിച്ചെടുത്തത്.
Read more

സ്ത്രീകള്‍ക്ക് ജോലി ചെയ്യാൻ മികച്ച നഗരം ബെംഗളൂരു; തൊട്ടുപിന്നിൽ ചെന്നൈ

സ്ത്രീകൾക്ക് ജോലി ചെയ്യാൻ രാജ്യത്തെ ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നാണ് ബെംഗളൂരു. ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതവും സുസ്ഥിരവുമായ നഗരമെന്ന നിലയില്‍ ചെന്നൈ രണ്ടാമതാണ്. തമിഴ്നാട്ടില്‍ നിന്നുള്ള എട്ട് നഗരങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷയില്‍ തിരുവനന്തപുരം, മുംബൈ, ഹൈദരാബാദ് എന്നിവ ഒന്നാം സ്ഥാനത്തും ബെംഗളൂരു, കൊച്ചി, ഗുരുഗ്രാം എന്നിവ സുരക്ഷിതത്വത്തില്‍ താരതമ്യേന പിന്നിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. അവതാര്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ സ്ത്രീകള്‍ക്കായുള്ള മികച്ച നഗരങ്ങള്‍ 2024 റിപ്പോര്‍ട്ട് പ്രകാരം, ദക്ഷിണേന്ത്യ ഏറ്റവും ജെന്‍ഡര്‍ ഇന്‍ക്ലൂസീവ് ആയ മേഖലയായി […]
Read more

ഏഷ്യയിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരമായി ബംഗളൂരു

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരമായി ബംഗളൂരു. ഒരു സ്വകാര്യ ഏജൻസിയുടെ പഠനത്തിലാണ് ബംഗളൂരു നഗരം ഏഷ്യയിലെ തന്നെ ഏറ്റവും തിരക്കുള്ള നഗരമായി തെരഞ്ഞെടുത്തത്. പത്തു കിലോമീറ്റർ പിന്നിടാൻ ശരാശരി 28 മിനിറ്റ് 10 സെക്കൻഡ് വേണമെന്ന് നെതർലൻഡ്സ്‌ ആസ്ഥാനമായുള്ള ലൊക്കേഷൻ ടെക്‌നോളജി കമ്പനിയായ ‘ടോം ടോം’ ട്രാഫിക് ഇൻഡെക്സ് റിപ്പോർട്ടിൽ വ്യക്തമാക്കി. ഈ കണക്കുകൾ പ്രകാരം ബംഗളൂരു നഗരവാസികൾ വർഷത്തിൽ 132 മണിക്കൂർ അധികമായി ഗതാഗതക്കുരുക്കിൽപ്പെടുന്നുണ്ട്. ജനസംഖ്യ വർദ്ധനവും വാഹനങ്ങളുടെ വർദ്ധനവും ദിനംപ്രതി വർദ്ധിക്കുന്ന നഗരത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix