Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: bengladesh

ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു: മരണസംഖ്യ 250 കടന്നു

ധാക്ക: ബംഗ്ലാദേശിൽ വ്യാപകമായി അഞ്ചാംപനി പടരുന്നു. മാർച്ച് 15 മുതൽ റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം 250-ലധികം മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. മുൻ സർക്കാരിന്റെ കാലത്ത് പ്രതിരോധ വാക്സിനേഷൻ നിരക്കിലുണ്ടായ കുറവാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആരോപിച്ച് ആരോഗ്യ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തുണ്ടായ രാഷ്ട്രീയ അസ്ഥിരതയും കോവിഡ് മഹാമാരിയും വാക്സിനേഷൻ നടപടികൾ തടസ്സപ്പെടാൻ കാരണമായതായി ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടി. രാജ്യത്തെ 64 ജില്ലകളിൽ 58 എണ്ണത്തിലും രോഗം റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗവ്യാപനം തടയുന്നതിൽ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന്  വിശദീകരിക്കാനും നിലവിലെ പ്രതിരോധ നടപടികൾ വ്യക്തമാക്കാനും  കോടതി സർക്കാരിനോട് ആവശ്യപെട്ടിട്ടുണ്ട്. […]
Read more

ഹസീനയുടെ പരാമര്‍ശം തികച്ചും വ്യക്തിപരമായത്; ഇന്ത്യക്ക് അതിൽ പങ്കില്ല – ബംഗ്ലാദേശിന് MEAയുടെ മറുപടി

ന്യൂഡല്‍ഹി: ഷേക്ക് ഹസീന നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധം അറിയിച്ച ബംഗ്ലാദേശിന് തിരിച്ച് മറുപടിയുമായി ഇന്ത്യ. ഹസീന നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും വ്യക്തിപരമാണെന്നും ഇന്ത്യയ്ക്ക് അതില്‍ പങ്കില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.ഇന്ത്യയിലിരുന്ന് ഷേക്ക് ഹസീന ബംഗ്ലാദേശിലെ തന്റെ അനുയായികളെ അഭിസംബോധന ചെയ്തതിന് ശേഷമാണ് ബംഗ്ലാദേശ് സര്‍ക്കാര്‍, ധാക്കയിലെ ഇന്ത്യയുടെ ആക്ടിങ് ഹൈക്കമ്മിഷണറെ കടുത്ത പ്രതിഷേധം അറിയിച്ചത്. ഹസീന ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് തടയണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.ബംഗ്ലദേശിന്റെ ഇന്ത്യയിലെ ആക്ടിങ് ഹൈക്കമ്മിഷണറെ വെള്ളിയാഴ്ച വിളിച്ചുവരുത്തിയിരുന്നു. ബംഗ്ലാദേശുമായി പരസ്പരം പ്രയോജനകരവുമായ ബന്ധമാണ് ഇന്ത്യ […]
Read more

ഇസ്കോൺ ആത്മീയ നേതാവിന്റെ ജാമ്യഹര്‍ജി തള്ളി ചിറ്റഗോംഗ് കോടതി

ധാക്ക: രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ ഇസ്കോൺ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന്‍റെ ജാമ്യ ഹര്‍ജി ചിറ്റഗോംഗ് കോടതി തള്ളി. ബംഗ്ലാദേശ് ദേശീയ പതാകയെ അപമാനിച്ചു എന്നതടക്കമുള്ള രാജ്യദ്രോഹ കുറ്റമാണ് കൃഷ്ണദാസിന് മേൽ ആരോപിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബറിൽ റാലിക്കിടെ ബംഗ്ലാദേശ് ദേശീയ പതാകക്ക് മുകളില്‍ കാവിക്കൊടി ഉയര്‍ത്തിയെന്ന കേസിലാണ് ചിന്മയ് കൃഷണദാസ് അറസ്റ്റിലായത്. 42 ദിവസമായി ജയിലില്‍ കഴിയുന്ന ചിന്മയ് കൃഷ്ണദാസിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാദം കോടതി അംഗീകരിച്ചില്ല. ഇയാളുടെ നടപടി രാജ്യദ്രോഹപരമാണെന്ന് ചിറ്റഗോംഗ് മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജി നിരീക്ഷിച്ചു. […]
Read more

ബംഗ്ലാദേശിന്റെ ആവശ്യത്തിൽ മറുപടി നൽകാതെ ഇന്ത്യ

ന്യൂ ഡൽഹി: ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണം എന്ന ബംഗ്ലാദേശിന്റെ ആവശ്യത്തിൽ മറുപടി നൽകാതെ ഇന്ത്യ. ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്ന ആവശ്യത്തിൽ നിലവിൽ പ്രതികരിക്കുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശ് കലാപവുമായി ബന്ധപ്പെട്ടുണ്ടായ കൂട്ടക്കൊലയില്‍ ഹസീന വിചാരണ നേരിടണമെന്നാണ് ഇടക്കാല സര്‍ക്കാരിന്‍റെ നിലപാട്. ഷെയ്ഖ് ഹസീന കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതല്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ സര്‍ക്കാര്‍ വീണതോടെയാണ് […]
Read more

ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍;സെമിയില്‍ ബംഗ്ലാദേശിനെ തകര്‍ത്തു

ട്വന്റി 20 ലോകകപ്പില്‍ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍.ആദ്യമായാണ് അഫ്ഗാനിസ്ഥാന്‍ ട്വന്റി 20 ലോകകപ്പിന്റെ സെമിയില്‍ കടന്നിരിക്കുന്നത്.ആദ്യം ബാറ്റ് ചെയ്ത അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 17.5 ഓവറില്‍ 105 റണ്‍സില്‍ ഓള്‍ ഔട്ടായി. ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം എട്ട് റണ്‍സിനാണ് അഫ്ഗാന്റെ വിജയം. മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു.ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും മെല്ലപ്പോക്കാണ് അഫ്ഗാനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.ആദ്യ വിക്കറ്റില്‍ 59 റണ്‍സ് പിറന്നു.എങ്കിലും ഇബ്രാഹിം സദ്രാന് 18 […]
Read more
Advertisement
WhiteswanTV Footer