Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: bollywood acress

ആലിയ ഭട്ടിനോട് അസൂയ ആയിരുന്നുവെന്ന് തുറന്ന് പറഞ്ഞ് സാറ അലി ഖാൻ

മുംബൈ: ആലിയ ഭട്ടിന്‍റെ നേട്ടങ്ങളില്‍ താന്‍ അസൂയപ്പെട്ടിരുന്നു എന്ന് വെളിപ്പെടുത്തി നടി സാറ അലി ഖാൻ. എൻ‌ഡി‌ടി‌വി അടുത്തിടെ നടത്തിയ ഷോയിലായിരുന്നു സാറയുടെ വെളിപ്പെടുത്തൽ. ആലിയ ദേശീയ അവാർഡ് നേടിയതിനെക്കുറിച്ച് മനസ്സു തുറക്കുകയായിരുന്നു സാറ. “ആലിയയ്ക്ക് ദേശീയ അവാർഡ് ലഭിച്ചപ്പോൾ, ‘ദൈവമേ, അവൾക്ക് അവര്‍ഡ് ലഭിച്ചു, അവൾക്ക് ഒരു കുട്ടിയുമായി, അവളുടെ ജീവിതം സെറ്റില്‍ഡായിരിക്കുന്നു’എന്നാണ് ചിന്തിച്ചതെന്ന് നടി പറഞ്ഞു. ആലിയയുടെ വ്യക്തിപരവും തൊഴിൽപരവുമായ നാഴികക്കല്ലുകൾ പലപ്പോഴും തന്നില്‍ അസൂയ ജനിപ്പിച്ചെന്നും സാറ തുറന്നു പറഞ്ഞു. പക്ഷേ അത് […]
Read more

ദിഷ പഠാനി ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു

മുംബൈ: ബോളിവുഡ് നടി ദിഷ പഠാനി ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ‘ഹോളിഗാർഡ്‌സ്’ എന്ന സൂപ്പർ നാച്ചുറൽ ആക്ഷൻ-ത്രില്ലറിലൂടെയാണ് ദിഷയുടെ ഹോളിവുഡ് പ്രവേശനം. മെക്സിക്കോയിൽ ചിത്രീകരിച്ച ഈ ചിത്രത്തില്‍ അന്താരാഷ്ട്ര താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ഓസ്‌കാർ ജേതാവായ നടന്‍ കെവിൻ സ്‌പെയ്‌സി രണ്ട് പതിറ്റാണ്ടിലേറെക്കാലത്തിനു ശേഷം സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമാണിത്. ദിഷയെ കൂടാതെ, ഡോൾഫ് ലണ്ട്‌ഗ്രെൻ, ടൈറീസ് ഗിബ്‌സൺ, ബ്രിയാന ഹിൽഡെബ്രാൻഡ് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
Read more

കേരളത്തിലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രീതി സിന്റ

കേരളത്തിലെ കോൺഗ്രസിനെതിരെ ബോളിവുഡ് താരം പ്രീതി സിന്റ . കോൺഗ്രസിൻ്റെ എക്സ് പോസ്റ്റിനെതിരെ വിമർശനവുമായി താരം എത്തിയിരിക്കുന്നത്. “നടി പ്രീതി സിന്റ്റെ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബിജെപിക്ക് നൽകി, തുടർന്ന് അവരുടെ 18 കോടി രൂപ എഴുതിത്തള്ളി, കഴിഞ്ഞ ആഴ്ച ബാങ്ക് തകർന്നു. നിക്ഷേപകർ അവരുടെ പണത്തിനായി തെരുവിലിറങ്ങി.” എന്നായിരുന്നു എക്സിൽ കോൺഗ്രസ് കുറിച്ചത്. കോൺഗ്രസ്സ് പങ്കുവച്ചത് വ്യാജ ആരോപണമാണെന്നും വായ്പ താൻ 10 വർഷം മുൻപ് അടച്ചുതീർത്തതാണെന്നും പ്രീതി സിൻ്റ് എക്സിൽ പങ്കുവച്ച കുറിപ്പിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix