Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരളത്തിലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രീതി സിന്റ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേരളത്തിലെ കോൺഗ്രസിനെതിരെ ബോളിവുഡ് താരം പ്രീതി സിന്റ . കോൺഗ്രസിൻ്റെ എക്സ് പോസ്റ്റിനെതിരെ വിമർശനവുമായി താരം എത്തിയിരിക്കുന്നത്. “നടി പ്രീതി സിന്റ്റെ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബിജെപിക്ക് നൽകി, തുടർന്ന് അവരുടെ 18 കോടി രൂപ എഴുതിത്തള്ളി, കഴിഞ്ഞ ആഴ്ച ബാങ്ക് തകർന്നു. നിക്ഷേപകർ അവരുടെ പണത്തിനായി തെരുവിലിറങ്ങി.” എന്നായിരുന്നു എക്സിൽ കോൺഗ്രസ് കുറിച്ചത്.

കോൺഗ്രസ്സ് പങ്കുവച്ചത് വ്യാജ ആരോപണമാണെന്നും വായ്പ താൻ 10 വർഷം മുൻപ് അടച്ചുതീർത്തതാണെന്നും പ്രീതി സിൻ്റ് എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. ഒരു രാഷ്ട്രീയപാർട്ടി ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഞെട്ടിച്ചെന്നും നടി പറഞ്ഞു. കൂടാതെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് താൻ സ്വയമാണ് കൈകാര്യം ചെയ്യുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിച്ച നിങ്ങൾക്ക് നാണമില്ലേ എന്നും നടി എക്സിൽ കുറിച്ചു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer