Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: bollywood

രണ്ട് കോടി നല്‍കണം, അല്ലെങ്കില്‍ കൊല്ലും: സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ബോളീവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. രണ്ട് കോടി രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ താരത്തെ കൊല്ലുമെന്നുമാണ് അഞ്ജാതന്റെ ഭീഷണി. മുംബൈ ട്രാഫിക് പോലീസിനാണ് വാട്ട്‌സാപ്പ് വഴി ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ കേസെടുത്ത വര്‍ലി ജില്ല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സല്‍മാന്‍ ഖാന്‍, എന്‍സിപി (അജിത് പവാര്‍) എംഎല്‍എ സീഷാന്‍ സിദ്ദിഖി എന്നിവര്‍ക്കെതിരെ വധഭീഷണി മുഴക്കി പണം ആവശ്യപ്പെട്ട സംഭവത്തില്‍ മുംബൈ പൊലീസ് കഴിഞ്ഞ ദിവസം ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. 20 കാരനായ മുഹമ്മദ് […]
Read more

‘എനിക്ക് ഹൊറര്‍ സിനിമ ചെയ്യാന്‍ ഇടക്കിടെ ആഗ്രഹം തോന്നും’; ഷാരുഖ് ഖാന്‍

ബോളിവുഡിന്റെ മാത്രമല്ല ലോകസിനിമയുടെ തന്നെ കിംഗ് ഖാനാണ് ഷാരുഖ് ഖാന്‍. 77-ാമത് ലൊകാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ കരിയര്‍ അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ ഷാരുഖ് ഖാന്‍ ആരാധകരുമായി നടത്തിയ സംവാദമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കഴിഞ്ഞ 35 വര്‍ഷത്തെ കരിയറിന് ഒരുപാട് നന്ദിയുണ്ടെന്നും പ്രേക്ഷകരോടും ദൈവത്തോടും കടപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞഷാരുഖ് ഒരു ഹൊറര്‍ ചിത്രം ചെയ്യാന്‍ അതിയായ ആഗ്രഹം ഉണ്ടെന്ന് തുറന്നു പറഞ്ഞു. ആരെങ്കിലും ഒരു ഹൊറര്‍ സിനിമ വാഗ്ദാനം ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇനി അത് സംഭവിച്ചില്ലെങ്കില്‍ […]
Read more

എഡിഎച്ച്ഡി ഉണ്ടെന്ന് തിരിച്ചറിഞ്ഞത് സൈക്കോളജിക്കല്‍ ടെസ്റ്റിലുടെ; ആലിയ ഭട്ട്

തനിക്ക് എഡിഎച്ച്ഡി രോഗമുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം ആലിയ ഭട്ട്. സമീപകാലത്ത് താന്‍ നടത്തിയ സൈക്കോളജിക്കല്‍ ടെസ്റ്റിലാണ് രോഗം സംബന്ധിച്ച് അറിവ് ലഭിക്കുന്നതെന്നും ആലിയ പറഞ്ഞു. കുട്ടിക്കാലം മുതലേ എപ്പോഴും സംസാരിച്ചുകൊണ്ടെ ഇരിക്കുമായിരുന്നു. പലപ്പോഴും ക്ലാസില്‍ നിന്ന് സംസാരിച്ചതിന്റെ പേരില്‍ തന്നെ പുറത്താക്കിയിരുന്നെന്നും എന്നാല്‍ അന്നൊന്നും എഡിഎച്ച്ഡി ഉണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്നും ആലിയ പറഞ്ഞു. അറ്റന്‍ഷന്‍ ഡിഫന്‍സി/ ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ എന്നാണ് എഡിഎച്ച്ഡിയുടെ പൂര്‍ണ്ണ രൂപം. എന്റെ സുഹൃത്തുക്കളോട് ഇതിനെക്കുറിച്ച് പറയുമ്പോഴെല്ലാം, ‘ഞങ്ങള്‍ക്ക് അത് അറിയാമായിരുന്നു’ എന്നായിരുന്നു […]
Read more

നടന്‍ അതുല്‍ പര്‍ചൂരെ അന്തരിച്ചു

പ്രമുഖ ബോളിവുഡ് നടന്‍ അതുല്‍ പര്‍ചുരെ (57) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പ്രമുഖ നടന്‍ നിരവധി ഹിന്ദി ടെലിവിഷന്‍ ഷോകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കോമഡി റോളുകളിലൂടെയാണ് അതുല്‍ പര്‍ചുരെ ശ്രദ്ധേയനായത്. 2004ല്‍ പുറത്തിറങ്ങിയ അലിബാബ ആനി ചലിഷിതാലെ ചോര്‍ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. ഷാറൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ അനില്‍ കപൂര്‍, പ്രിയങ്ക ചോപ്ര എന്നിങ്ങനെ പ്രമുഖ ബോളിവുഡ് താരങ്ങളോടൊപ്പം അതുല്‍ പര്‍ചുരെ അഭിനയിച്ചിട്ടുണ്ട്. ഒരു അഭിമുഖത്തിലാണ് കരളില്‍ അര്‍ബുദം ബാധിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയത്. […]
Read more

ആ ചിത്രം ഉപേക്ഷിച്ചപ്പോള്‍ ആലിയ പൊട്ടിക്കരഞ്ഞു; സഞ്ജയ് ലീല ഭന്‍സാലി

ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടിനെ നായികയാക്കി ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ഭന്‍സാലി ഒരു സിനിമ നേരത്തെ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ആ ചിത്രം ഉപേക്ഷിച്ചപ്പോള്‍ താരം സങ്കടപ്പെട്ട് പൊട്ടിക്കരഞ്ഞിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഭന്‍സാലി. ആലിയയെ നായികയാക്കി ഇന്‍ഷാള്ളാ എന്ന ചിത്രമാണ് ബാന്‍സാലി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ സിനിമ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ആലിയ പൊട്ടിക്കരയും തകര്‍ന്നു പോകുകയും ചെയ്തതായി താരം പറയുന്നു. എന്നാല്‍ ആലിയയക്കായി ഗംഗുഭായ് കത്തിയാവാഡിയിലെ ആ നായികാ കഥാപാത്രം നല്‍കിയെന്നും ഭന്‍സാലി വെളിപ്പെടുത്തി. ‘ഗംഗുഭായ്’ എന്ന […]
Read more

നടി സൊനാക്ഷി വിവാഹിതയായി;വരന്‍ നടന്‍ സഹീര്‍ ഇക്ബാല്‍

ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇക്ബാലും വിവാഹിതരനായി.സൊനാക്ഷിയുടെ ബാന്ദ്രയിലുള്ള വീട്ടില്‍ വച്ചായിരുന്നു വിവാഹം.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.സിവില്‍ മാര്യേജ് ആയാണ് ചടങ്ങ് നടത്തിയത്.താരങ്ങള്‍ തന്നെയാണ് വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.ആരാധകര്‍ ഇതിനോടകം ചിത്രങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘ഈ ദിവസം, ഏഴ് വര്‍ഷം മുമ്പ് (23.06.2017) ഞങ്ങള്‍ പരസ്പരം കണ്ണുകളില്‍ ശുദ്ധമായ പ്രണയം കണ്ടു. ആ പ്രണയത്തെ മുറുകെ പിടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇന്ന് ആ സ്‌നേഹം എല്ലാ വെല്ലുവിളികളിലൂടെയും വിജയങ്ങളിലൂടെയും ഞങ്ങളെ ഒന്നിച്ചു. […]
Read more

ജോജു ജോര്‍ജ് ബോളിവുഡിലേയ്ക്ക്

മലയാളത്തിന്റെ പ്രിയനടന്‍ ജോജു ജോര്‍ജ് ഹിന്ദി സിനിമയിലേക്ക്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജോജു ബോളിവുഡ് സിനിമാ ലോകത്തേയ്ക്ക് എത്തുന്നത്.സിനിമയുടെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്. കടയുടെ തൂണില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു ചിത്രത്തില്‍ സാനിയ മല്‍ഹോത്ര, സബ ആസാദ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.സിനിമ സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തെത്തിയിട്ടില്ലെങ്കിലും ഇത് യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഒരു ത്രില്ലര്‍ ചിത്രം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.അതെസമയം ജോജു ജോര്‍ജ് സംവിധായകനായി അരങ്ങേറുന്ന പണി എന്ന […]
Read more

ജനപ്രീതിയില്‍ ഒന്നാം സ്ഥാനം ആലിയയ്ക്ക്;ദീപിക രണ്ടാമത്

ബോളിവുഡിലെ ജനപ്രീതിയുള്ള നായികാ താരങ്ങളുടെ ഓര്‍മാക്‌സ് പട്ടിക പുറത്തുവിട്ടു.ആലിയ ഭട്ടാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.മിക്ക മാസങ്ങളിലും ആലിയ ഭട്ടാണ് ബോളിവുഡില്‍ ഒന്നാമതെത്താറുള്ളതെന്നാണ് റിപ്പോര്‍ട്ട്.രണ്ടാം സ്ഥാനത്ത് ദീപിക പദുക്കോണാണ് താരങ്ങളുടെ പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്.പ്രഭാസിന്റെ കല്‍ക്കി 2898 എഡിയിലെ നിര്‍ണായക കഥാപാത്രമാണ് ദീപിക പദുക്കോണിന് പട്ടികയില്‍ മുന്നിലെത്തുന്നതില്‍ സഹായകരമാക്കിയത്. മൂന്നാം സ്ഥാനത്ത് കൃതി സനോണാണ്.അടുത്തിടെ കൃതി ക്രൂ എന്ന ചിത്രത്തില്‍ മികച്ച വേഷം അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ചത് താരങ്ങളുടെ പട്ടികയില്‍ മുന്നിലെത്താന്‍ തുണച്ചു.നാലാമത് കത്രീന കൈഫാണ് ബോളിവുഡ് താരങ്ങളില്‍ ഇടംനേടിയിരിക്കുന്നത്.തൊട്ടുപിന്നില്‍ കിയാര […]
Read more

ജനപ്രീതിയില്‍ ഹൃത്വിക്കിനെ പിന്തള്ളി അക്ഷയ് കുമാര്‍

ഹിന്ദി സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള 10 നായക നടന്മാരുടെ ഏറ്റവും പുതിയ പട്ടിക പുറത്ത് വന്നിരിക്കുന്നു.പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ തയ്യാറാക്കിയിരിക്കുന്ന ലിസ്റ്റ് ആണ് ഇത്.ഏപ്രില്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ച് തയ്യാറാക്കപ്പെട്ടത്.മാര്‍ച്ച് മാസത്തെ ലിസ്റ്റിലുള്ള മുഴുവന്‍ താരങ്ങളും ഏപ്രില്‍ മാസത്തെ ലിസ്റ്റിലും ഉണ്ട്.. മാര്‍ച്ചിലേത് പോലെ ഷാരൂഖ് ഖാന്‍ ആണ് ഇപ്പോഴും ഒന്നാമത്. മാര്‍ച്ചില്‍ രണ്ടാം സ്ഥാനത്ത് ഹൃത്വിക് റോഷന്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ആ സ്ഥാനത്ത് അക്ഷയ് കുമാര്‍ ആണ്. മാര്‍ച്ച് മാസത്തില്‍ നാലാം […]
Read more

‘ശെയ്ത്താന്‍’ ഇനി ഒടിടിയിലേക്ക്

അജയ് ദേവ്ഗണ്‍ നായകനായി എത്തിയ ശെയ്ത്താന്‍ ഒടിടി റിലീസിനൊരുങ്ങുന്നു.മെയ് മൂന്നിനായിരിക്കും ശെയ്ത്താന്‍ നെറ്റ്ഫ്‌ലിക്‌സിലൂടെ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുകയെന്നാണ് റിപ്പോര്‍ട്ട്.മിനിമം ഗ്യാരണ്ടിയുള്ള ഒരു ബോളിവുഡ് താരം എന്ന വിശ്വാസം അജയ് ദേവ്ഗണ്‍ നിലനിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാധവനും ജ്യോതികയും വേഷമിട്ട ഹൊറര്‍ ചിത്രം ശെയ്ത്താന്‍ ആഗോള ബോക്‌സ് ഓഫീസില്‍ ആകെ 197.50 കോടി രൂപയില്‍ അധികം കളക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ട്.അജയ് ദേവ്ഗണ്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികാസ് ബഹ്‌ലാണ്.അജയ് ദേവ്ഗണ്‍ നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത് ‘ഭോലാ’ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix