അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി
ന്യൂഡൽഹി: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി. ഇന്ന് രാവിലെ പത്തരയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉൾപ്പെടുത്തിയ ഇ-മെയിലിലൂടെയായിരുന്നു ഭീഷണി. മുംബൈ മഹാലക്ഷ്മി റേസ് കോഴ്സിലും മെട്രോ സ്റ്റേഷനുകളിലും ബോംബ് സ്ഫോടനമുണ്ടാകുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പുണ്ട്. മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ ഒരുമാസത്തിനുള്ളിൽ നഗരത്തിൽ സ്ഫോടന പരമ്പരയുണ്ടാകുമെന്നും സന്ദേശത്തിൽ പറയുന്നു. വിവരമറിഞ്ഞ് പൊലീസും ബോംബ് സ്ക്വാഡും വിവിധയിടങ്ങളിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. വ്യാജ ഭീഷണി […]
Read more